ഒഴിവുള്ള പി.ജി സീറ്റിലേക്ക്
പ്രവേശനം
ഫൈനൽ അലോട്ട്‌മെന്റിനുശേഷം ഏകജാലകം വഴി പി.ജി പ്രവേശനത്തിന് ആഗസ്റ്റ് ഒന്നുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ പ്രവേശനമെടുക്കാത്തവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസടയ്ക്കാതെ നിലവിലെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് www.cap.mgu.ac.inൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ നാലുവരെ അതത് കോളേജുകളിൽ നടക്കും.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എൽ എൽ.ബി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 04812310165.
ഡി.എ.എസ്.പി
ഹ്രസ്വകാല കോഴ്‌സുകൾക്കുവേണ്ടിയുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ (ഡി.എ.എസ്.പി.) സർട്ടിഫിക്കറ്റ് ഇൻ ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആൻഡ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് മാനേജ്‌മെന്റ്, പി.ജി. സർട്ടിഫിക്കറ്റ് ഇൻ ഇമോഷണൽ ഇന്റലിജൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. ആഗസ്റ്റ് മൂന്നുവരെ dasp.mgu.ac.inലൂടെ അപേക്ഷിക്കാം.
പ്രോജക്ട് ഫെലോ/ അസോസിയേറ്റ്
യു.ജി.സി. ഡി.എ.ഇ. കൺസോർഷ്യം ഫോർ സയന്റിഫിക് റിസർച്ച് പ്രൊജക്ടിൽ പ്രോജക്ട് ഫെലോ/പ്രോജക്ട് അസോസിയേറ്റ് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. എം.എസ്‌സി ഫിസിക്‌സ്/നാനോ സയൻസ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദമാണ് പ്രോജക്ട് ഫെലോയുടെ യോഗ്യത. എം.എസ്‌സി ഫിസിക്‌സ്/നാനോ സയൻസ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദം, നെറ്റ്, ഗേറ്റ്, സ്ലെറ്റ് എന്നിവയാണ് പ്രോജക്ട് അസോസിയേറ്റിന്റെ യോഗ്യത.