cpi

തിരുവവന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചു. ചന്ദ്രൻ ഉണ്ണിത്താൻ, എസ്.പ്രകാശ്, കെ.എസ്. രവി എന്നിവരാണ് അംഗങ്ങൾ. ഒരു മാസത്തിനകം കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണം.

അതേസമയം പൊലീസ് ലാത്തിച്ചാർജ് വിഷയത്തിൽ സി.പി.ഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളിൽ കാനം രാജേന്ദ്രനെതിരെ വിമർശനം ഉയർന്നു. കൊച്ചിയിലെ പൊലീസ് അതിക്രമത്തിൽ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിക്ക് ഒപ്പം കാനം നിന്നില്ലെന്നായിരുന്നു നേതാക്കളുടെ വിമർശനം. പോലീസിനെ ന്യായീകരിച്ചത് പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ്. പോസ്റ്റർ ഒട്ടിച്ച നേതാക്കൾക്കെതിരെ കേസ് കൊടുത്തത് അനാവശ്യമായി എന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലാ എക്സിക്യൂട്ടീവിലും കൗൺസിലിലും ഒരേ വിമർശനമാണ് ഉണ്ടായത്.
പാർട്ടിയെ ബാധിച്ച വിഭാഗീയത എന്ന കാൻസറാണ് പോസ്റ്റർ വിവാദത്തോടെ പുറത്തുവന്നതെന്നും യോഗത്തിൽ ആത്മവിമർശനം ഉയർന്നു