ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ എസ്. ജയ്പാൽ റെഡ്ഡിയെ അനുസ്മരിക്കുന്നതിനിടയിൽ രാജ്യസഭയിൽ വിതുമ്പി സഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു. ജെയ്പാൽ റെഡ്ഡിക്ക് രാജ്യസഭയിൽ ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് വെങ്കയ്യ നായിഡു വിങ്ങിപ്പൊട്ടിയത്.
പാർലമെന്റിൽ ജയ്‍പാൽ റെഡ്ഡിക്ക് അന്തിമോപചാരം അർപ്പിച്ച് വെങ്കയ്യ നായിഡു വായിച്ച സന്ദേശം വികാരനിർഭരമായിരുന്നു. സന്ദേശം വായിക്കവേ, പലപ്പോഴും വെങ്കയ്യ നായിഡുവിന് തൊണ്ടയിടറി. വാക്കുകൾ മുറിഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്റെ പഴയ സുഹൃത്തിനെയാണ് നഷ്ടമാകുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ''മികച്ച വാഗ്മിയും, പരിണതപ്രജ്ഞനായ ഭരണതന്ത്രജ്ഞനു''മായിരുന്നു ജയ്‍പാൽ റെഡ്ഡിയെന്ന് നായിഡു പറഞ്ഞു. ''1970-കളിൽ താൻ ആന്ധ്രാ നിയമസഭയിൽ റെഡ്ഡിയ്ക്ക് ഒപ്പം രണ്ട് തവണ ജോലി ചെയ്തിട്ടുണ്ട്. ഒരേ ബഞ്ചിലായിരുന്നു രണ്ട് പേരും ഇരുന്നിരുന്നത്. രാവിലെ ഏഴ് മണിക്ക് ഒന്നിച്ചാണ് പ്രാതൽ കഴിക്കാൻ ഞങ്ങൾ രണ്ട് പേരും വരാറ്. നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളും, പൊതു രാഷ്ട്രീയ വിഷയങ്ങളും ഞങ്ങൾ അന്ന് ഒന്നിച്ചിരുന്ന് ചർച്ച ചെയ്തു. വെവ്വേറെ വഴിയിലായിരുന്നെങ്കിലും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു'', നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ സൗഹൃദത്തെക്കുറിച്ച് വെങ്കയ്യ ഓർക്കുന്നതിങ്ങനെ.
അസാമാന്യ വാഗ്മിയും ഭരണകര്‍ത്താവുമായിരുന്നു ജയ്പാല്‍ റെഡ്ഡിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. 1970കളില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ ജയ്പാല്‍ റെഡ്ഡിയോടൊപ്പം രണ്ടു ടേമുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത് വെങ്കയ്യ നായിഡു ഓര്‍മിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുംമുന്‍പുള്ള പ്രഭാതഭക്ഷണ സമയത്ത് വിവിധ വിഷയങ്ങളെക്കുറിച്ച് തങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചകളെക്കുറിച്ചും അദ്ദേഹം സ്മരിച്ചു.
എട്ടു മണിക്കായിരുന്നു നിയമസഭ സമ്മേളിച്ചിരുന്നത്. ഞങ്ങള്‍ ഏഴു മണിക്കുതന്നെ പ്രഭാതഭക്ഷണത്തിനായി ഒരുമിക്കും. ഒരേ മേശക്ക് ഇരുവശവുമിരുന്നായിരുന്നു പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. ജനങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തിരുന്നു- നാലു പതിറ്റാണ്ട് നീണ്ടുനിന്ന സൗഹൃദത്തെക്കുറിച്ച് വെങ്കയ്യ നായിഡു അനുസ്മരിച്ചു.
തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഇതു പറയുന്നതിനിടയിൽ അദ്ദേഹം വിതുമ്പുകയും കണ്ണീരൊഴുക്കുകയും ചെയ്തു. താൻ വികാരവിവശനായതിൽ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് ജയ്‍പാൽ റെഡ്ഡി അന്തരിച്ചത്. 77 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.