1. ഉന്നാവ അപകടത്തില്‍ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് എതിരെ വധശ്രമത്തിന് കേസ്. എം.എല്‍.എയെയും സഹോദരനെയും സഹായികളായ എട്ട് പേരെയും പ്രതി ചേര്‍ത്ത് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതു. നടപടി, സംഭവം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാവുകയും ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
2. സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ലഖ്നൗ എഡി.ജി.പി. ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിക്ക് പൊലീസ് അനുവദിച്ചിരുന്ന സുരക്ഷ അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തല്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അമ്മയും അഭിഭാഷകനും ലഖ്നൗവിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
3. അതേസമയം, പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായ്ച്ച നിലയില്‍ എന്നും കണ്ടെത്തല്‍. ബി.ജെ.പി എം.എല്‍.എയ്ക്ക് എതിരെ ലൈംഗിക പീഡനക്കേസ് ഫയല്‍ ചെയ്തതും നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യയക്ക് ശ്രമിച്ചതും വലിയ വിവാദങ്ങള്‍ ആയിരുന്നു.
4. ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. നിലവില്‍ ഭൂമിയെ വലയം വയ്ക്കുക ആണ് പേടകം. ഭൂമിയില്‍ നിന്ന് 71,792കിലോമീറ്റര്‍ അകലത്തില്‍ ആണ് നിലവില്‍ പേടകം. പല ഘട്ടങ്ങളായി ഭ്രമണപഥം ഉയര്‍ത്തി വേണം ചന്ദ്രനിലേക്ക് പോകാന്‍. ഇനി രണ്ട് ഭ്രമണപഥ വികസനം കൂടിയാണ് ബാക്കിയുള്ളത്. അടുത്ത മാസം 14ന് ചന്ദ്രയാന്‍-2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും
5. കൊച്ചി ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി എന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എം.എല്‍.എയ്ക്ക് മര്‍ദ്ദനം ഏല്‍ക്കുന്നത് ഒഴിവാക്കാം ആയിരുന്നു. അതിനിടെ, എല്‍ദോ എബ്രഹാമിന്റെ കൈക്ക് പൊട്ടല്‍ ഉണ്ടെന്ന സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടും പുറത്ത്. മൂവാറ്റുപുഴ ആശുപത്രിയില്‍ നിന്ന് ലഭിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് എല്‍ദോ എബ്രഹാം പൊലീസിന് കൈമാറി
6. മാര്‍ച്ചിനിടെ എം.എല്‍.എയെ ഉള്‍പ്പെടെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യമന്ത്രിയുടെ ഓഫീസിനു റിപ്പോര്‍ട്ട് കൈമാറി. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അറിയാം ആയിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ലെന്നും എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ചതു ശരിയായില്ലെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായി വിവരം
7. അതേസമയം, ആലപ്പുഴയിലെ കാനത്തിന് എതിരായ പോസ് വിവാദം സി.പി.ഐ അന്വേഷിക്കും. വിഭാഗീയത വച്ചു പൊറുപ്പിക്കാന്‍ ആവില്ല എന്ന് ജില്ലാ നേതൃയോഗം വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ നടപടിക്കും നീക്കം. സംഭങ്ങളില്‍ മാദ്ധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇല്ല എന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
8. മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണം എന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. പൊലീസിലെ ഉന്നത സ്ഥാനത്ത് നിയമിക്കണം എന്നും സര്‍ക്കാരിന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. നീതിന്യായ വ്യവസ്ഥ സുദൃഢം എന്ന് ജേക്കബ് തോമസ്. തനിക്ക് എതിരായ നടപടി, അഴിമതിക്ക് എതിരെ ശബ്ദം ഉയര്‍ത്തിയതിന്. ന്യായാധിപന്മാര്‍ ഇതെല്ലാം കാണുന്നുണ്ട് എന്നും അഴിമതിക്ക് എതിരെ എല്ലാവരും ശബ്ദം ഉയര്‍ത്തണം എന്നും ജേക്കബ് തോമസ്. വിവിധ കാരണങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുക ആയിരുന്നു
9. രമാദേവിക്ക് എതിരെ നടത്തിയ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ അസംഖാന്‍ ലോക്സഭയില്‍ മാപ്പു പറഞ്ഞു. അസംഖാനും അഖിലേഷ് യാദവും രമാദേവിയുമായി ചര്‍ച്ച നടത്തി. രമാദേവിയെ അപമാനിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല എന്നും അസംഖാന്‍. എന്നാല്‍ എം.പിയുടെ മാപ്പപേക്ഷ സ്വീകരിക്കാന്‍ തയ്യാറല്ല എന്ന് രമാദേവി. അസംഖാനെ അഖിലേഷ് യാദവ് പിന്തുണച്ചതിലും പ്രതിഷേധം. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ നിങ്ങളുടെ കണ്ണുകളില്‍ നോക്കി എനിക്ക് സംസാരിക്കാന്‍ തോന്നുന്നു എന്നായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. ഇത് സഭയില്‍ വലിയ ബഹളത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു
10. പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയ് നാളെ തന്നെ രക്തസാമ്പിള്‍ നല്‍കണം എന്ന് ബോംബെ ഹൈക്കോടതി. പീഡന പരാതിയിലെ എഫ്.ഐ ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ബിനോയുടെ ഹര്‍ജി പരിഗണിക്കവെ ആണ് കോടതിയുടെ പരാമര്‍ശം. ഓഷീവാര പൊലീസ് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കോടതി നടപടി
11. ഡി.എന്‍.എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി നാലാം തവണയും രക്ത സാമ്പിള്‍ നല്‍കാത്ത സാഹചര്യത്തില്‍ ആയിരുന്നു പൊലീസ് കോടതിയ്ക്ക് നോട്ടീസ് നല്‍കിയത്. പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്ന് പരാതിക്കാരിയും പ്രതികരിച്ചിരുന്നു. രക്ത സാമ്പിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്ന് പരാതിക്കാരിയായ യുവതിയും, അഭിഭാഷകനും ആരോപിച്ചു. യുവതിയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ എത്തിയിരുന്നു എങ്കിലും വാദിക്കാന്‍ സമയം അനുവദിച്ചിരുന്നില്ല