kids-corner

55 കോടിയുടെ അഞ്ച് നില വീട് സ്വന്തമാക്കിയ ആറുവയസുകാരി. ഞെട്ടാൻ വരട്ടെ സംഭവത്തിന് പിന്നിൽ കഠിനാധ്വാത്തിന്റെയും പരിശ്രമത്തിന്റെയും കഥ കൂടിയുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള വരുമാനത്തിലൂടെയാണെന്നാണ് ആൻ ഹെയ് ജിൻ എന്ന പെൺകുട്ടി 55 കോടീയുടെ വീടി സ്വന്തമാക്കിയത്. മുപ്പതു മില്യണിൽപരം ഫോളോവേഴ്‌സ് ഉള്ള രണ്ടു യൂട്യൂബ് ചാനലിന്റെ ഉടമയാണ് ആൻ ഹെയ് ജിൻ.

നിരവധി ആരാധകരുള്ള ആൻ ഹെയ് ജിൻ ഗന്നമിലുള്ള ചിയോങ്ഡാമിലാണ് വീട് വാങ്ങിയിരിക്കുന്നത്. ബോറം എന്ന പേരിൽ പ്രശസ്തയായ ഈ കൊച്ചുമിടുക്കി ഈ വർഷം ആദ്യമാണ് വീട് സ്വന്തമാക്കിയത്. ആൻ ഹെയ് ജിന്നിന്റെ കളിപ്പാട്ടങ്ങൾ അവലോകനം ചെയ്യുന്ന യൂ ട്യൂബ് ചാനലിൽ 1.35 കോടി ഫോളോവേഴ്സ് ആണ് ഉള്ളത്. 1.76 കോടി ഫോളോവേഴ്സുള്ള വ്‌ളോഗാണ് മറ്റൊന്ന്. ഇതിൽ നിന്നുള്ള വരുമാനമാനം ഉപയോഗിച്ചാണ് പുതിയ വീട് സ്വന്തമാക്കിയയത്.

‘കുക്കിങ് പൊറോറോ ബ്ലാക്ക് നൂഡിൽ’ എന്ന ബോറത്തിന്റെ വീഡിയോ വലിയ ഹിറ്റായിരുന്നു. 376 മില്യൻ തവണയാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എന്നാൽ ബോറത്തിന്റെ വീഡിയോയ്ക്കെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. സേവ് ദ ചിൽഡ്രന്‍ എന്ന പേരിൽ നിരവധി പേർ വീഡിയോയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. കുട്ടികൾക്കിടയിൽ ഇത് മോശമായി ബാധിക്കുമെന്നും പിതാവിന്റെ പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചാണ് ബോറം കളിപ്പാട്ടങ്ങൾ വാങ്ങുന്നത് അതുകൊണ്ട് തന്നെ കുട്ടികളിൾ തെറ്റായ ശീലം വളർത്തുമെന്നും ഇവർ പറയുന്നു.