ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഡിസ്കവറി ചാനലിലെ ‘മാൻ വേഴ്‌സസ് വൈൽഡ്’ പരിപാടിയുടെ ടീസർ പുറത്തുവന്നതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. പുൽവാമ ഭീകരാക്രമണ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി എവിടെയായിരുന്നെന്നു തെളിഞ്ഞതായി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.
44 സി.ആർ.പി.എഫ് ജവാന്മാർ പുൽവാമയിൽ വീരമൃത്യു മരിച്ച സമയത്ത് പ്രധാനമന്ത്രി ഈ പരിപാടിയുടെ ഷൂട്ടിങ്ങിനായി സമയം ചെലവഴിക്കുകയായിരുന്നു. പുൽവാമ സംഭവം അറിഞ്ഞശേഷവും പ്രധാനമന്ത്രി ഷൂട്ടിംഗ് ആസ്വദിക്കുകയായിരുന്നു. യാതൊരു വിഷമവും കൂടാതെ അദ്ദേഹം ചിരിക്കുന്നത് ടീസറിൽ വ്യക്തമാണെന്നു ഷമ ട്വിറ്ററിൽ കുറിച്ചു.
When 44 CRPF jawans were martyred in #Pulwama, PM #Modi was having the time of his life shooting for this programme. He was enjoying it so much, that he continued shooting even after being told of the heinous attack! See him laughing carelessly in the trailer! https://t.co/5hSQtJov4h
— Shama Mohamed (@drshamamohd) July 29, 2019
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും നരേന്ദ്ര മോദിക്കെതിരെ രംഗത്തു വന്നു. നൂതനമായ പൊതുജനസമ്പർക്ക പരിപാടികൾ അവതരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മുൻനിരക്കാരനാണെന്നു മെഹബൂബ ട്വിറ്ററിൽ കുറിച്ചു.
ഫെബ്രുവരി 14ന് കാശ്‍മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടന്ന സമയത്താണ് മോദി വീഡിയോ ചിത്രീകരണത്തിൽ പങ്കെടുത്തതെന്ന് അന്നുതന്നെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ഷൂട്ടിംഗിന്റെ ചിത്രങ്ങൾ സഹിതമാണ് അന്ന് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചതും.
पुलवामा में 40 जवानों की शहादत की खबर के तीन घंटे बाद भी ‘प्राइम टाइम मिनिस्टर’ फिल्म शूटिंग करते रहे।
— Rahul Gandhi (@RahulGandhi) February 22, 2019
देश के दिल व शहीदों के घरों में दर्द का दरिया उमड़ा था और वे हँसते हुए दरिया में फोटोशूट पर थे।#PhotoShootSarkar pic.twitter.com/OMY7GezsZN
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘മാൻ വേഴ്‌സസ് വൈൽഡ്’ പരിപാടിയുടെ പ്രചാരണ വിഡിയോ ഡിസ്കവറി ചാനൽ പുറത്തുവിട്ട് മണിക്കൂറുകൾക്കകമാണ് വിമർശനശരവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നത്. പരിപാടിയുടെ അവതാരകനായ ബിയർ ഗ്രിൽസിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷനൽ പാര്‍ക്കിലാണു മോദി വനാന്തര സാഹസിക യാത്ര നടത്തുന്നത്. പരിപാടിയുടെ പ്രചാരണ വിഡിയോ ഗ്രിൽസ് തന്നെയാണ് ട്വിറ്ററിൽ പുറത്തുവിട്ടത്. ഈ ട്വീറ്റ് മോദിയും പങ്കുവച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവുമായുള്ള അപൂർവ വനസഞ്ചാരം എന്നാണു വീഡിയോ പറയുന്നത്. കാൽനടയായി മോദി കാട്ടിലൂടെ നടക്കുന്നത്, മുളകൊണ്ട് ആയുധമുണ്ടാക്കുന്നത്, ചെറുവഞ്ചിയിൽ സഞ്ചരിക്കുന്നത് തുടങ്ങിയവയാണു വിഡിയോയിൽ ഉള്ളത്. പ്രത്യേക എപ്പിസോഡ് ഡിസ്കവറി ചാനലിലും നെറ്റ്‌വർക്കിലുമായി 180 രാജ്യങ്ങളിൽ ഒാഗസ്റ്റ് 12ന് സംപ്രേഷണം ചെയ്യും.
അതേസമയം പർവതങ്ങളും വനങ്ങളുമടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടിൽ ജീവിച്ചതിന്റെ അനുഭവമാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് പ്രചോദനമായതെന്ന് മോദി പറഞ്ഞി.. ഡിസ്‌കവറി ചാനൽ പുറത്തുവിട്ട പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശത്തിന് ഊന്നൽ നല്‍കുന്ന ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള വലിയൊരു അവസരമായാണ് താനിതിനെ കണ്ടതെന്നും മോദി പറയുന്നു.
India- where you find lush green forests, diverse wildlife, beautiful mountains and mighty rivers.
— Narendra Modi (@narendramodi) July 29, 2019
Watching this programme will make you want to visit different parts of India and add to discourse of environmental conservation.
Thanks @BearGrylls for coming here! @DiscoveryIN https://t.co/AksPyHfo7X