ബെംഗളൂരു: ചന്ദ്രയാൻ 2ന്റെ മൂന്നാംഘട്ട സഞ്ചാര പഥം വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ചന്ദ്രയാൻ-2ന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങൾ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂർത്തിയായത്. 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്.
ഇപ്പോൾ ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ എത്തിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. അടുത്ത മാസം പതിനാലിനാണ് ചന്ദ്രയാൻ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്.
ഇപ്പോൾ ചന്ദ്രയാന്റെ എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലാണ് മുന്നോട്ടു പോകുന്നന്നതെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐ.എസ്.ആർ.ഒ പറഞ്ഞു. സെപ്റ്റംബർ ഏഴിന് സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#Chandrayaan2
— ISRO (@isro) July 29, 2019
Today after performing the third orbit raising maneuver, we are now 3 steps closer to the moon !!!#ISRO pic.twitter.com/M8iqxwZgZr