ന്യൂഡൽഹി : വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനായതിന്റെ സന്തോഷത്തിലാണ് സഹോദരങ്ങളായ ദീപക് ചഹറും രാഹുൽ ചഹറും. കഴിഞ്ഞ ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ലെഗ്സ്പിന്നറായ രാഹുൽ ചഹർ ഇപ്പോൾ വിൻഡീസിനെതിരെയുള്ള എ ടീമിന്റെ പര്യടനത്തിലുണ്ടായിരുന്നു. നേരത്തെ ഇന്ത്യൻ കുപ്പായമണിഞ്ഞ താരമാണ് ദീപക് ചഹർ. സഹോദരനൊപ്പം ഇന്ത്യൻ കുപ്പായമണിഞ്ഞിറങ്ങുന്ന സ്വപ്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.