മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമായ ബറോസിൽ പ്രമുഖ സ്പാനിഷ് താരങ്ങളായ റാഫേൽ അമർഗോയും പാസ് വേഗയും അഭിനയിക്കുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വാസ്കോ ഡ ഗാമയായിട്ടാണ് റാഫേൽ അമർഗോ അഭിനയിക്കുന്നത്. പാസ് വേഗ വാസ്കോഡഗാമയുടെ ഭാര്യയുടെ വേഷത്തിലും.
ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ജിജോ ആണ് ബറോസിന് വേണ്ടി തിരക്കഥയെഴുതുന്നത്.ബറോസിന്റെ ത്രി ഡി സാങ്കേതികതയുടെ ഉപദേഷ്ടാവും ജിജോയാണ്.
വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. വാസ്കോ ഡ ഗാമയുടെ യഥാർത്ഥ പിൻഗാമിയെന്ന് തെളിയിക്കുന്നയാൾക്കാണ് ഈ നിധി കൈമാറുന്നത്. പിൻഗാമിയെന്നവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നതും ബറോസും അവനും തമ്മിലുള്ള ബന്ധവുമാണ് സിനിമ. ബറോസായി മോഹൻലാലാണ് അഭിനയിക്കുന്നത്.മലയാള ചിത്രം എന്നതിനെക്കാളുപരി ലോക സിനിമ എന്ന തരത്തിലാണ് ബറോസിനെ അവതരിപ്പിക്കുന്നത്. കെ. യു. മോഹനനാണ് ഛായാഗ്രാഹകൻ.സംഗീതമൊരുക്കുന്നത് പതിമൂന്നുകാരനായ ലിഡിയൻ നാദസ്വരമാണ്.