പാരമ്പര്യവൈദ്യം അമൂല്യസ്ഥാനം നൽകിയിട്ടുള്ള ഔഷധമാണ് കീഴാർനെല്ലി. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കീഴാർനെല്ലി മഞ്ഞപ്പിത്തം പോലുള്ള ഗുരുതര രോഗങ്ങളെ പ്രതിരോധിക്കുന്നു. ഹൈപ്പറ്റിസ് ബി,സി വൈറസുകളെ നശിപ്പിക്കാൻ കഴിവുണ്ട്. ഇതിലെ ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നിവ ലിവർ സിറോസിസിന് പ്രതിവിധിയാണ്. കീഴാർനെല്ലി വേരുൾപ്പെടെ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും. കീഴാർനെല്ലി ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.
കീഴാർനെല്ലി അണുബാധകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കും , പനി, ജലദോഷം, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും. കീഴാർനെല്ലി അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഔഷധമാണ്.ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും കീഴാർനെല്ലി ഉത്തമമാണ്. ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേച്ചാൽ മുടി വളരും. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും ഔഷധമാണ്. ദിവസവും കഴിക്കുന്നത് കിഡ്നി പ്രശ്നങ്ങളും പരിഹരിക്കും.