ഭാരതപ്പുഴ, പെരിയാർ, പമ്പ മുതലായ വലിയ നദികളെക്കുറിച്ച് നിങ്ങൾ ഒരുപാട് കേട്ടിരിക്കും. 44 നദികളുള്ള കേരളത്തിൽ മറ്റുള്ള നദികളെക്കുറിച്ചും അറിയേണ്ടത് ആവശ്യമാണ്. ചില നദികൾ രണ്ടോ മൂന്നോ ജില്ലകളിൽ കൂടി ഒഴുകുമ്പോൾ ചിലത് ചെറിയ ദേശത്ത് മാത്രം ഒഴുകുന്നു.
ഇത്തരത്തിലുള്ള ചെറുതും വലുതുമായ ഏതാനും നദികളെക്കുറിച്ചാണ് ഇത്തവണ. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ പഠിക്കുന്നതിന് ഇത് പ്രയോജനപ്പെടും
ചാലക്കുടിപ്പുഴ
തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ജൈവ വൈവിധ്യം നിറഞ്ഞ പുഴയാണ് ചാലക്കുടിപ്പുഴ. മത്സ്യങ്ങളുടെ വൈവിധ്യം ഏറ്റവുമധികമാണ് ചാലക്കുടിപ്പുഴയിൽ. പുഴയ്ക്ക് ഈ പേര് വരാൻ കാരണം ചാലക്കുടി പട്ടണത്തിലൂടെ ഒഴുകുന്നതിനാലാണ്.
കേരളത്തിൽ നീളത്തിൽ 5-ാം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്. ആനമലയിൽ നിന്നാണ് ചാലക്കുടിപ്പുഴ ഉത്ഭവിക്കുന്നത്. അറബിക്കടലിലാണിത് ചേരുന്നത്.
പോഷക നദികൾ
കുര്യാർകുട്ടിയാറ്, തുണക്കടവ് ആറ്, ഷോളയാർ പുഴ, കാരപ്പാറപ്പുഴ.
വെള്ളച്ചാട്ടങ്ങൾ
അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഈ നദിയിലാണ്.
അത്യപൂർവ്വമായ നിരവധി മത്സ്യങ്ങളുള്ള പുഴയാണ് ചാലക്കുടിപ്പുഴ. ഇവിടെ കാണപ്പെടുന്ന ചില അപൂർവ്വ മത്സ്യങ്ങളാണ് ചുവടെ
കരിംകഴുത്തൻ മഞ്ഞക്കൂരി, നെടുംകനൽനക്കി,
മോഡോൻ, സളാറിയാസ് റെറ്റികുലേറ്റസ്
ജൈവവൈവിദ്ധ്യം
പുഴയ്ക്കടുത്തായി തുരുത്തുകളും കാടുകളുമാണ്. ഇവിടെ പല ജീവികളും അധിവസിക്കുന്നു. ആറ്റുചാമ്പ, നീർമാതളം, ആറ്റുപേഴ്, കൊറത്തി മുതലായ മരങ്ങളും കാണപ്പെടുന്നു.
ചാലക്കുടിപ്പുഴയിലെ ആദ്യ ഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
കടലുണ്ടിപ്പുഴ
നീളത്തിൽ ആറാംസ്ഥാനമുള്ള കടലുണ്ടിപ്പുഴയെ കരിമ്പുഴ എന്നും വിളിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്.
ചേരക്കൊമ്പൻ മലയിൽ നിന്നുത്ഭവിക്കുന്ന കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്നു.
പ്രധാന പോഷക നദികൾ : ഒലിപ്പുഴ, വെള്ളിയൻപുഴ. മലപ്പുറം, തിരൂരങ്ങാടി എന്നിവയാണ് കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ.
കടലുണ്ടിപ്പക്ഷി സങ്കേതം കടലുണ്ടിപ്പുഴയിലെ തീരത്താണ്.
അച്ചൻകോവിലാർ
ആലപ്പുഴയിലെ വിയപുരത്ത് വച്ച് അച്ചൻകോവിൽ ആറ് പമ്പയുമായി ചേരുന്നു. പത്തനംതിട്ടയിലെ പ്രധാന നദിയായ അച്ചൻകോവിലാറിന്റെ ഉത്ഭവം പശുക്കിടമേടാണ്.
കടലുണ്ടിപ്പുഴ
നീളത്തിൽ ആറാംസ്ഥാനമുള്ള കടലുണ്ടിപ്പുഴയെ കരിമ്പുഴ എന്നും വിളിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. ചേരക്കൊമ്പൻ മലയിൽ നിന്നുത്ഭവിക്കുന്ന കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്നു.
പ്രധാന പോഷക നദികൾ : ഒലിപ്പുഴ, വെള്ളിയൻപുഴ. മലപ്പുറം, തിരൂരങ്ങാടി എന്നിവയാണ് കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ. കടലുണ്ടിപ്പക്ഷി സങ്കേതം കടലുണ്ടിപ്പുഴയിലെ തീരത്താണ്.
അച്ചൻകോവിലാർ
ആലപ്പുഴയിലെ വിയപുരത്ത് വച്ച് അച്ചൻകോവിൽ ആറ് പമ്പയുമായി ചേരുന്നു. പത്തനംതിട്ടയിലെ പ്രധാന നദിയായ അച്ചൻകോവിലാറിന്റെ ഉത്ഭവം പശുക്കിടമേടാണ്.
ഓക്സ്ബൊ തടാകം
അപൂർവ്വമായി കാണപ്പെടുന്ന തടാകമാണ് ഓക്സ്ബൊ തടാകം., പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപപ്പെടുന്ന തടാകങ്ങളാണ് ഓക്സ്ബൊ തടാകം. ചാലക്കുഴിപ്പുഴയിൽ വെന്തല എന്ന പ്രദേശത്തിനടുത്താണ് ഈ തടാകം.
പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ മാത്രമാണ് ഓക്സ്ബൊ തടാകങ്ങളുള്ളത്.