pakistan

ഇസ്ലാമാബാദ്: പരിശീലന പറക്കലിനിടെ പാകിസ്ഥാന്റെ സൈനിക വിമാനം തകർന്ന് വീണ് 17 പേർ മരിച്ചു. റാവൽപ്പിണ്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ പതിനെട്ടോളം പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട് ഉണ്ട്. റാബി പ്ലാസയ്ക്ക് സമീപം റെസിഡൻഷ്യൽ ഏരിയയിലാണ് വിമാനം തകർന്ന് വീണത്.

അതേസമയം അപകട കാരണം വ്യക്തമല്ല. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മരിച്ചവരിൽ അഞ്ച് സൈനികരും, രണ്ട് പൈലറ്റുമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പുലർച്ചെ വിമാനം തകർന്ന് വീഴുന്ന ശബ്ദം കേട്ടാണ് ഉണർന്നതെന്നും, വിമാനം തകരുന്നതിന് മുമ്പ് തന്നെ തീപിടിച്ചുവെന്നും പ്രദേശവാസികൾ പറയുന്നു.

Pakistan Army aviation aircraft on routine training flight crashed near Mora Kalu Rawalpindi. 17 people including 5 crew members, 2 officers ( Pilots) embraced Shahadat. pic.twitter.com/Iv78gXVCn5

— Syed Zeshan Ali Shah (@ZeshanSyed08) July 30, 2019