ഒരുതവണ ചാർജ് ചെയ്‌താൽ പരമാവധി 452 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് എസ്.യു.വി ഹ്യൂണ്ടായ് പുറത്തിറക്കി. 25.30 ലക്ഷം രൂപ മുടക്കിയാൽ ഹ്യൂണ്ടായ് കോനയെന്ന ഈ പ്രീമിയം കോംപാറ്റ് ക്രോസ് ഓവറിനെ സ്വന്തമാക്കാം. ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലാണ് നിർമാണമെങ്കിലും ഏതൊരു ആഡംബര കാറിനെയും വെല്ലുന്ന സുഖസൗകര്യങ്ങൾ അടങ്ങിയതാണ് കോനയുടെ ഇന്റീരിയർ. മുന്നിലെ ഗ്രില്ലിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ലിം ഡി.ആർ.എൽ, ലോ മൗണ്ടഡ് ഹെഡ് ലാംപ്, സിംഗിൾ പീസ് ബോഡി കളേർഡ് ഹെഡ്ലാംപ് തുടങ്ങിയവ വാഹനത്തിന് ആധുനിക മുഖം നൽകുന്നു. ഇതിനൊപ്പം ബംബറിൽ ഘടിപ്പിച്ചിരിക്കുന്ന ഹ്യൂണ്ടായിയുടെ എംബ്ലം വാഹനത്തിന് കൂടുതൽ സൗന്ദരം നൽകുന്നു. പുറത്തുകാണാുന്നതിനേക്കാൾ ആഡംബരം വാഹനത്തിന്റെ ഉള്ളിലുണ്ടെന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഇന്റീരിയർ നിർമാണം. സിംപിളാണെങ്കിലും റോഡിൽ പവർഫുൾ പെർഫോമൻസ് കാഴ്‌ച വയ്‌ക്കുന്ന കോന ഇലക്ട്രികിന്റെ വിശേഷങ്ങൾ അറിയാം...