പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡെയ്സ് എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ ഇരുവരുടെയും പ്രണയം മൊട്ടിട്ടതെന്ന് ആരാധകർക്ക് അറിയാം. ഇപ്പോഴിതാ നസ്രിയ ഫഹദിനോട് വിവാഹഭ്യർത്ഥന നടത്തിയതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികൾ.
ബാംഗ്ലൂർ ഡെയിസിന്റെ ഷൂട്ടിംഗ് നടക്കുന്ന.അകത്തെ ഒരു മുറിൽ ഇരുവരും മാത്രമുള്ള വേളയിൽ പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു എടോ തനിക്കെന്നെ വിവാഹം കഴിക്കാൻ പറ്റുമോയെന്ന്.വെറുതെ ചോദിക്കുക മാത്രമല്ല ബാക്കിയുള്ള ജീവിതത്തിൽ നന്നായി നോക്കിക്കോളാമെന്ന ഒരു കിടിലൻ വാക്കും ഫഹദിന് നൽകി.
ഇത്രയ്ക്കും സത്യസന്ധമായി ഒരു പെൺകുട്ടിയിൽ നിന്ന് ഇതുവരെ കേട്ടിട്ടില്ലെന്ന് ഫഹദ് പറയുന്നു. ഫഹദിന് മാത്രമല്ല പുള്ളിയുടെ ഉമ്മയ്ക്കും നസ്രിയ ഒരു വാക്ക് നൽകിയിരുന്നു. ' ഉമ്മ നോക്കുന്നത് പോലെ ഷാനുവിനെ നോക്കിക്കോളാം'. ഒറ്റനോട്ടത്തിൽ തന്നെ നസ്രിയയെ ഇഷ്ടമായ ഉമ്മയും ഹാപ്പി. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്.