മനുഷ്യൻ പ്രതിരോധത്തിന്റെ ഭാഗമായി, ചില ശീലങ്ങളെ സ്വയം സൃഷ്ടിക്കപ്പെടുന്നതാണ് . എന്നാൽ മൃഗങ്ങൾക്ക്, അവയുടെ സ്വഭാവവിശേഷതകൾ മിക്കതും നിശ്ചിതമാണ്. ഒരു നായയെ നോക്കൂ, അതിനെ മറ്റൊരു നായയിൽ നിന്ന് വ്യത്യസ്തമാക്കുന്ന വളരെ കുറച്ച് ഘടകങ്ങളെ കാണൂ. അവയ്ക്ക് വ്യത്യസ്ത വ്യക്തിത്വമുണ്ടെങ്കിലും അവയുടെ സ്വഭാവഗുണം നിശ്ചിതമാണ്. എന്നാൽ നമ്മൾ ശൈശവം മുതൽ നമ്മൾക്കുള്ളിൽ ഒരു പ്രതിരോധ സംവിധാനം രൂപപ്പെടുത്തുകയും അതിനുള്ളിൽ ക്രമങ്ങൾ തയാറാക്കുകയും ചെയ്യുന്നു. കുടഞ്ഞു കളയേണ്ടവയാണ് ഈ ക്രമങ്ങൾ.
ഭയമുള്ളവർക്കും നിരന്തരം ആത്മസംരക്ഷണത്തിൽ ഒതുങ്ങുന്നവർക്കുമാണ് തങ്ങളുടെ പഴയ ശീലങ്ങളെ ഉപേക്ഷിക്കാനാവാത്തത്. ആവേശഭരിതരും പൂർണമായി ജീവിക്കുന്നവരും സാഹസികരും തങ്ങളുടെ സ്വഭാവങ്ങളെ വേഗത്തിൽ ഉപേക്ഷിക്കും. കാരണം അവരെപ്പോഴും ആ ക്ഷണം നിലനിൽക്കുന്ന സാഹചര്യങ്ങൾക്കായി തങ്ങളുടെ ശീലങ്ങളെ പുനർനിർമ്മിച്ചു കൊണ്ടിരിക്കുന്നു. എല്ലാറ്റിനുമുപരി ആത്മീയപാത സ്വീകരിച്ചവർ, അവരുടെ എല്ലാ ശീലങ്ങളെയും തകർക്കുന്നു, കാരണം, നല്ലതെന്നും ചീത്തയെന്നുമായി ശീലങ്ങളില്ല. ശീലങ്ങളെല്ലാം തന്നെ ശാപമാണ്. പ്രത്യേക സാഹചര്യങ്ങളിൽ അതിജീവനത്തിനുള്ള ഉപകരണങ്ങളായേക്കാമെങ്കിലും, വളർന്നു കഴിഞ്ഞാൽ, നിങ്ങളിൽ ശീലങ്ങളൊന്നും ഉണ്ടാകരുത്. കാരണം ശീലമെന്നാൽ നിങ്ങൾ ബോധമില്ലാതെ ജീവിക്കുന്നു എന്നാണ്. കാഴ്ചയിൽ അത് സുരക്ഷിതമായിരിക്കാമെങ്കിലും, ജീവനെ അത് പല വിധത്തിൽ നിഷേധിക്കുന്നു.
ബോധമില്ലാതെയുള്ള നമ്മുടെ ശീലങ്ങളായ, അവബോധക്രമങ്ങളെ മാറ്റിക്കളയാനുള്ള ഉപകരണമാണ് ആത്മീയത. ആത്മീയതയെന്നാൽ നിങ്ങൾ നിങ്ങൾക്കുള്ളിൽ യാതൊരു വിധത്തിലുമുള്ളവ, ബോധമില്ലാതെ സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല. ബോധമില്ലാതെ ജീവിതത്തെ അനുഭവിക്കുക എന്നത് ഒരിക്കലും ബുദ്ധിപരമല്ല. നിങ്ങളിലെ ശൈലിയെ കൂട്ടിചേർത്തത് തൊട്ടിലിൽ നിന്നോ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നോ, അതിനും മുൻപോ ആയിക്കൊള്ളട്ടെ, അതിനു പ്രസക്തിയില്ല. നിങ്ങൾ പരിണാമം തേടുന്നെങ്കിൽ വിടുതൽ അല്ലെങ്കിൽ മുക്തി ആവശ്യപ്പെടുന്നെങ്കിൽ, നിങ്ങളിലെ ക്രമങ്ങളെയെല്ലാം തകർക്കേണ്ടിയിരിക്കുന്നു. നല്ലതോ ചീത്തയോ എന്നല്ല, സകലത്തെയും. നിങ്ങൾ കല്ലറ വരെ കാത്തിരിക്കേണ്ട കാര്യമില്ല. കല്ലറ ക്രമങ്ങളെ തകർക്കുകയുമില്ല.
നിങ്ങൾ ശ്മശാനത്തിൽ പോയാലും, നിങ്ങളുടെ ശരീരം ദഹിപ്പിച്ചാലും, നിങ്ങളിലെ ക്രമരീതികൾ തകരില്ല. കർമ്മം കൊണ്ട് അർത്ഥമാക്കുന്നത് അതാണ്. അതെല്ലാത്തിനുമപ്പുറം പോകും. കാരണം നിങ്ങളുടെ ശരീരത്തെ നഷ്ടപ്പെടുത്താതെ നിങ്ങൾ അവയെ തകർക്കാറില്ല. അതുകൊണ്ട് നിങ്ങൾ ജീവനോടെയും ബോധത്തോടെയും ഇരിക്കുമ്പോൾ, ഇതിനെല്ലാമപ്പുറത്ത് പോകാൻ പരിശ്രമിക്കണമെന്നത് പ്രാധാന്യമർഹിക്കുന്നു.
ക്രമങ്ങൾ തകർത്ത് ബോധപൂർവം ജീവിതത്തെ കൈകാര്യം ചെയ്യണം. ഉദാഹരണമായി, ഇപ്പോൾ ഞാൻ സംസാരിക്കുന്നു. എനിക്ക് വേണമെങ്കിൽ ശീലത്താലോ അല്ലെങ്കിൽ ബോധപൂർവവുമോ സംസാരിക്കാം. അതാണ് ഏറ്റവും വലിയ വ്യത്യാസം. ഞാൻ വെറുതെയിരുന്നു പയ്യാരം ചൊല്ലിയാലും, കേൾക്കുന്നവർ പതിനായിരമുണ്ടാവും, കാരണം ഓരോ വാക്കും ഉച്ചരിക്കുന്നത് ബോധപൂർവമാണ്, ശീലത്താലല്ല. ശൈലിയായി ഇതിൽ ഒന്നുമില്ല. ഞാൻ പറയുന്നതിന്റെ സാരാംശം എന്ത് തന്നെ ആയാലും, ജനങ്ങൾക്ക് കേൾക്കാൻ ഉത്സാഹമാണ്. കാരണം ഓരോ വാക്കും പുറത്തു വരുന്നത് ബോധപൂർവമാണ്, അതിനു തനതായ കരുത്തുണ്ട്. നിങ്ങൾ ശ്വാസോച്ഛ്വാസം ബോധപൂർവമാക്കിയാൽ, പെട്ടെന്ന് നിങ്ങളുടെ ശ്വാസത്തിന് മറ്റൊരു തരത്തിലുള്ള ക്ഷമതയുണ്ടാകുന്നു. നിങ്ങളുടെ ജീവിതത്തിലെ ഓരോ ചലനവും, ബോധാപൂർവമാക്കിയാൽ, ഓരോ ചലനത്തിനും ഗംഭീരമായ കരുത്തുണ്ട്. നിങ്ങൾക്ക് ജീവിതത്തിന്റെ പ്രഭാവശക്തി മനസിലാക്കണമെങ്കിൽ, നിങ്ങൾ ബോധവാനാകണം, അല്ലെങ്കിൽ അത് നിലനിൽക്കുന്നതു പോലുമില്ല.