കാപ്പിപ്പൊടി അച്ചൻ എന്ന അപരനാമത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫാ ജോസഫ് പുത്തൻപുരക്കൽ നടത്തുന്ന പ്രഭാഷണങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈദികരുടെ പതിവ് രീതികൾ വിട്ട് തമാശയുടെ മേമ്പൊടിയോടെ അച്ചൻ നടത്തുന്ന ഉപദേശങ്ങൾ കേൾക്കാൻ ജാതിമത ഭേദമന്യേയാണ് ജനങ്ങൾ എത്താറുള്ളത്. വിവാഹ ബന്ധത്തിൽ ലൈംഗിക ബന്ധത്തിനുള്ള സ്ഥാനം എന്താണെന്ന് വ്യക്തമാക്കുന്ന കാപ്പിപ്പൊടി അച്ചന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൗമുദിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അച്ചന്റെ തുറന്നുപറച്ചിലുകൾ.