kashmir

ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ ഇന്ത്യാ പാക് അതിർത്തിയിൽ ഇന്ന് ഉച്ചയോടെ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. മുപ്പത്തിനാലുകാരനായ നായ്ക് കൃഷ്ണന്‍ ലാലായാണ് (34 വയസ്) കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയിലെ താങ്ധർ, കേരൻ, സുന്ദർബാനി സെക്ടറുകളിലാണ് പാക് സൈന്യം പ്രകോപനമില്ലാതെ ഷെല്ലാക്രമണം തുടങ്ങിയത്.

തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. രണ്ടു തദ്ദേശവാസികൾക്കു പരിക്കേറ്റു. ഇരുഭാഗത്തുനിന്നും കനത്ത വെടിവയ്പാണ് ഉണ്ടായത്. സെക്ടറിലാണു വെടിവയ്പുണ്ടായത്. നിയന്ത്രണ രേഖയ്ക്കു സമീപം ഉച്ചയ്ക്ക് പാക്ക് സൈനികരാണ് വെടിനിർത്തൽ കരാർ ലംഘിച്ച് ആദ്യം വെടിവച്ചത്. പഖ്‌റിയാൻ, സുന്ദർബാനി മേഖലയിലും പാക്ക് സൈിനകർവെടിവച്ചു.