ബിരുദം ഒഴിവുള്ള സീറ്റ്
കോളേജുകളിൽ ഫൈനൽ അലോട്ട്‌മെന്റിനുശേഷം ഏകജാലകം വഴി ബിരുദ പ്രവേശനത്തിന് ആഗസ്റ്റ് ഒന്നുവരെ പുതുതായി ഓപ്ഷൻ നൽകാം. പ്രവേശനമെടുക്കാത്തവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസടയ്ക്കാതെ നിലവിലെ ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.inൽ അക്കൗണ്ട് ക്രിയേഷൻ ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (2017-19 ബാച്ച്) പരീക്ഷകൾ ആഗസ്റ്റ് 20ന് ആരംഭിക്കും. പിഴയില്ലാതെ അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
ബി.എഡ്. ഒഴിവുള്ള സീറ്റ്
ബി.എഡ് പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷനിലൂടെ ആഗസ്റ്റ് 13 വരെ അപേക്ഷ സ്വീകരിക്കും.
എം.എഡ് പ്രവേശനം
ദ്വിവത്സര എം.എഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശന നടപടികൾ ആഗസ്റ്റ് 16ന് അവസാനിക്കും.
പരീക്ഷാ ഫലം
ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്‌സി നഴ്‌സിംഗ് (മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് എട്ടുവരെ അപേക്ഷിക്കാം.