തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ 2018ലെ ഫെലോഷിപ്പിന് മരട് ജോസഫ് (നാടകം), സി.എസ്. രാധാദേവി (പ്രക്ഷേപണ കല), നെല്ലിയോട് വാസുദേവൻ നമ്പൂതിരി (കഥകളി) എന്നിവർ അർഹരായി. കാഷ് അവാർഡും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുരസ്‌കാര ജേതാക്കൾ: കെ.ആർ. രമേഷ്, പി.ജെ. ഉണ്ണിക്കൃഷ്ണൻ, ശശികുമാർ സൗപർണിക, എം.വി. ഷെർളി (നാടകം), രത്നശ്രീ അയ്യർ (തബല), അറയ്‌ക്കൽ നന്ദകുമാർ (ലളിതസംഗീതം), അശ്വതി വി. നായർ (ഭരതനാട്യം), ഗായത്രി സുബ്രഹ്മണ്യൻ (കേരള നടനം), എം.ആർ. പയ്യട്ടം (കഥാപ്രസംഗം), കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (കഥകളി വേഷം), കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ (കഥകളി ചെണ്ട), പത്തിയൂർ ശങ്കരൻകുട്ടി (കഥകളി സംഗീതം), മച്ചാട് മണികണ്ഠൻ (കൊമ്പ്), പോരൂർ ഉണ്ണിക്കൃഷ്ണൻ (തായമ്പക), കരിയന്നൂർ നാരായണൻ നമ്പൂതിരി (തിമില), കലാമണ്ഡലം ഷൈലജ (കൂടിയാട്ടം), പാലന്തോണി നാരായണൻ (പൊറാട്ട് നാടകം).
ഗുരുപൂജ പുരസ്‌കാര ജേതാക്കൾ: മനോമോഹനൻ, കെ. രവിവർമ്മ, ഞാറയ്‌ക്കൽ ജോർജ്, ഐ.ടി. ജോസഫ്, ലക്ഷ്മി കോടേരി (നാടകം), പട്ടണം ഷാ (ചമയം), ചെമ്പൈ കോതണ്ഡരാമൻ, ശ്യാമള കുമാരി (സംഗീതം), ആന്റണി ചുള്ളിക്കൽ, ഡി. വിജയകുമാർ, ആലപ്പി ഹരിലാൽ (ഉപകരണ സംഗീതം), എം.വി. സുകുമാരൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരി (കഥകളി), പങ്കജവല്ലി (കേരളനടനം), തെക്കുംഭാഗം വിശ്വംഭരൻ (കഥാപ്രസംഗം).
അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. മധു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.