തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന യൂത്ത് സ്ട്രീറ്റ് കാമ്പെയിൻ നാലാംദിവസം പൂർത്തിയാക്കി. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ക്യാപ്ടനായ തെക്കൻമേഖലാ ജാഥ എ.കെ.ജിയുടെ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ച് ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്തു. വഞ്ചിയൂരിൽ നിന്നു സ്വീകരണം ഏറ്റുവാങ്ങി ആരംഭിച്ച ജാഥ പേരൂർക്കട കഴക്കൂട്ടം എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി. തുടർന്ന് മംഗലപുരം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എസ്.കെ.സജീഷ്, വി.കെ.സനോജ്, എം.വിജിൻ, പ്രിൻസി കുര്യാക്കോസ്, കെ.പി.പ്രമോഷ് എന്നിവർ സംസാരിച്ചു. നാളെ രാവിലെ കൊട്ടിയത്ത് നിന്നാരംഭിച്ച് കുണ്ടറ, പള്ളിമുക്ക്, ചവറ എന്നിവിടങ്ങളിൽ പര്യടനത്തിനു ശേഷം കരുനാഗപ്പള്ളിയിൽ സമാപിക്കും. എ.എ. റഹിം നയിക്കുന്ന വടക്കൻമേഖലാ ജാഥ ഇന്ന് രാവിലെ 10 ന് ഇരിട്ടിയിൽ തുടങ്ങി മട്ടന്നൂർ, പിണറായി, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിൽ പര്യടനം തുടർന്ന് അഴിയൂരിൽ സമാപിക്കും.