യു.ജി/പി.ജി പ്രവേശനം
ഒഴിവുളള സീറ്റുകളിലേക്ക് പുതിയ ഓപ്ഷൻ സ്വീകരിച്ച് പ്രത്യേക അലോട്ട്‌മെന്റ് നടത്തുന്നു. ആഗസ്റ്റ് 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 2 ന് പ്രത്യേക അലോട്ട്‌മെന്റ് നടത്തും.
ബി.ടെക് ക്ലാസ്
യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ടെക് ക്ലാസുകൾ ആഗസ്റ്റ് 1 ന് ആരംഭിക്കും. രാവിലെ 9.30ന് വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം കോളേജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (2018 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 6, 7 തീയതികളിൽ അതതു കോളേജുകളിൽ നടത്തും.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 12 മുതൽ അതതു കോളേജുകളിൽ ആരംഭിക്കും.
സൂക്ഷ്മപരിശോധന
എൽ എൽ.ബി ഇന്റഗ്രേറ്റഡ് ആറാം സെമസ്റ്റർ, ബി.ആർക് (2013 സ്‌കീം) ഒന്നാം സെമസ്റ്റർ, ബി.ആർക് (2013 സ്‌കീം) മൂന്നാം സെമസ്റ്റർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്‌ഷനിൽ (ഇ.ജെ X) ആഗസ്റ്റ് 1 മുതൽ 5 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
യു.ജി/പി.ജി:
പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് പ്രത്യേക അലോട്ട്‌മെന്റ്
യു.ജി/ പി.ജി. പ്രോഗ്രാമുകളിലേക്ക് പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്‌മെന്റ് നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിവരം http://admissions.keralauniversity.ac.inൽ. വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പ്രവേശന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഒഴിവുകളുടെ എണ്ണം പരിശോധിച്ച ശേഷം ഓപ്ഷനുകൾ നൽകണം. മുൻപ് നൽകിയിരിക്കുന്ന ഒരു ഓപ്ഷനും പരിഗണിക്കില്ല. പുതിയ ഓപ്ഷനുകൾ ആഗസ്റ്റ് ഒന്ന് വരെ നൽകാം. ഇതു പരിഗണിച്ച് ആഗസ്റ്റ് 2ന് യു.ജി/പി.ജി. അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 3,5 തീയതികളിലാണ് കോളേജ്തല പ്രവേശനം. സർട്ടിഫിക്കറ്റുകൾ ( ഉദാ. ജാതി, വരുമാനം, ടി.സി., നോൺ ക്രീമിലെയർ, എൻ.എസ്.എസ്.,എൻ.സി.സി., വിമുക്ത ഭടൻമാരുടെ ആശ്രിതർ, മുന്നാക്ക സമുദായത്തിലെ പിന്നാക്കം നിൽക്കുന്നവർ മുതലായവ) കരുതണം. പ്രവേശനം നേടുന്നവർക്ക് രേഖകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കില്ല.
മെരിറ്റ്, മറ്റു സംവരണ വിഭാഗക്കാർ, ഇ.ബി.എഫ്.സി.,എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ കാറ്റഗറിയിലുള്ള ഒഴിവുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാം. ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. തുടങ്ങിയ എല്ലാ അഫിലിയേറ്റ് കോളേജുകളിലുമുള്ള ഒഴിവുകളിലേക്ക് ഓപ്ഷനുകൾ നൽകാം. ഒഴിവുകൾ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം ടി.സിയിലൂടെ ഒഴിവുവരുന്ന സീറ്റുകളും ഈ അലോട്ട്‌മെന്റിലൂടെ നികത്തും. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയ അഞ്ച് ഓപ്ഷനുകൾ നൽകാം. ഒന്നാമത്തെ ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്തവർക്കും പുതിയ ഓപ്ഷനുകൾ നൽകുവാനാവില്ല.
നിലവിൽ കോളേജുകളിൽ പഠിക്കുന്നവർ പ്രത്യേക അലോട്ട്‌മെന്റ് വഴി പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങുവാൻ പാടുള്ളൂ. പ്രത്യേക അലോട്ട്‌മെന്റിലേക്ക് സർവകലാശാലയ്ക്ക് നേരിട്ട് അപേക്ഷകൾ അയയ്ക്കേണ്ടതില്ല. ഓൺലൈനായി മാത്രം അപേക്ഷിച്ചാൽ മതിയാകും.
പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ പ്രത്യേക അലോട്ട്‌മെന്റിൽ ഓപ്ഷനുകൾ നൽകരുത്. ഓപ്ഷനുകൾ നൽകി അലോട്ട്‌മെന്റ് ലഭിച്ചാൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കണം.