1. ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ല് രാജ്യസഭയില്‍ പാസാക്കി . എന്നാല്‍ ബി.എസ്.പി, ടി.ഡി.പി, ടി.ആര്‍.എസ് പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. മുത്തലാഖ് ബില്‍ മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ എന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ബില്‍ പാസാക്കാനുള്ള അവകാശം സര്‍ക്കാരിന് ഉണ്ട്. മുത്തലാഖ് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യം നേരത്തെ തള്ളിയിരുന്നു. ബില്ലില്‍ വകുപ്പ് തിരിച്ചുള്ള വോട്ടെടുപ്പും നടന്നു.
2. മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴിക കല്ല് ആണ് എന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ പറഞ്ഞിരുന്നു. മുസ്ലീം സമുദായത്തില്‍ ഭാര്യയുമായി വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടത്തിന് എതിരെ ആണ് ബില്ല്. ഇത്തരത്തില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനുള്ള ചട്ടങ്ങള്‍ ബില്ലിലുണ്ട്.
3. ദേശീയപാത വികസനത്തിന് കേന്ദ്രത്തിന്റെ അനുമതി. തടസ്സങ്ങള്‍ നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം തുടങ്ങാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കി. എല്ലാ തടസ്സങ്ങളും നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നടപടികള്‍ക്ക് അന്തിമ അംഗീകാരം കിട്ടി. 45 മീറ്ററില്‍ ദേശീയ പാത നാലുവരിയാക്കാന്‍ ഉള്ള നടപടി ഉടന്‍.
4. മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഇന്ന് കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷാ, നിര്‍മല സീതാരാമന്‍, നിഥിന്‍ ഗഡ്കരി ഉള്‍പ്പെടെ ഉള്ളവരെയാണ് മുഖ്യമന്ത്രി കണ്ടത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വത്കരണവും ചര്‍ച്ചയായിരുന്നു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഗഡ്കരിയുമായി നേരത്തെയും ചര്‍ച്ച നടത്തിയിരുന്നു.
5. അമ്പൂരി രാഖി കൈലക്കേസില്‍ പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റി പറഞ്ഞത് പരസ്പരം സഹായിക്കാന്‍ എന്ന് പൊലീസ്. നെയ്യാറ്റിന്‍കരയില്‍ നിന്ന് അമ്പൂരിയിലേക്കുള്ള യാത്രാമധ്യേ തന്നെ രാഖിയെ പ്രതികള്‍ ഉപദ്രവിച്ചിട്ടുണ്ട് എന്നും തെളിവെടുപ്പുകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവൂ എന്നും പൊലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. തെളിവെടുപ്പിനായി പ്രതികളെ വീണ്ടും അമ്പൂരിയില്‍ കൊണ്ടുപോകും
6. രാഖിയുമായി അഖില്‍ അമ്പൂരിയില്‍ എത്തുന്നതിന് മുന്‍പേ താന്‍ അവര്‍ക്കൊപ്പം കാറില്‍ കയറി എന്നും കാറില്‍ ഇരുന്ന് താന്‍ രാഖിയുടെ കഴുത്ത് ഞെരിച്ചു എന്നും ആണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ രാഹുല്‍ കാറില്‍ കയറിയത് അമ്പൂരിയിലെ വീടിന് മുന്നില്‍ എത്തിയ ശേഷം ആണ് എന്നാല്‍ അഖിലിന്റെ മൊഴി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് സഹോദരങ്ങള്‍ മൊഴി മാറ്റുന്നത് എന്നാണ് പൊലീസ് നിഗമനം. ആള്‍താമസം ഇല്ലാത്ത സ്ഥലത്തു കൂടി ചുറ്റി കറങ്ങി ആണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് രാഖിയെ അമ്പൂരിയില്‍ എത്തിച്ചത്. ഈ വഴിയുള്ള യാത്ര നേരത്തെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ആണ് എന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍
7. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ആയി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി. മുംബയ് ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ വച്ചാണ് സാമ്പിള്‍ ശേഖരിച്ചത്. രക്തസാമ്പിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ചയ്ക്ക് ഉള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ്. ഇന്ന് തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു
8.. മുംബയ് ഓഷിവാര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഉത്തരവ്. ഡി.എന്‍.എ പരിശോധനയിലൂടെ സത്യം തെളിയും എന്ന് ബിനോയ് കോടിയേരി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് ആയും ബിനോയ്
9. കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്റ്റ് 14 ന് വിധി പറയും. മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി അതിവേഗമാണ് കേസില്‍ വിധി പറയുന്നത്. കെവിന്റേത് ദുരഭിമാന കൊല ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
10. കെവിനെ മനപൂര്‍വമായി പുഴയിലേക്ക് തളളിയിട്ടു കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മനപൂര്‍വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതക കുറ്റം പിന്‍വലിക്കണം എന്നും പ്രതിഭാഗം വാദിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്
11. വയനാട് അമ്പല വയലില്‍ ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദന് എതിരെ ബലാത്സംഗ കുറ്റം. കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്, യുതിയുടേയും യുവാവിന്റേയും മൊഴികളുടെ അടിസ്ഥാനത്തില്‍. നേരത്തെ പൊലീസ് കോയമ്പത്തൂരില്‍ എത്തി യുവാവിനേയും യുവതിയേയും നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തി ഇരുന്നു. ഇവര്‍ താമസിച്ച അമ്പലവയലിലെ ലോഡ്ജില്‍ പ്രതിയായ സജീവാനന്ദനും എത്തി ഇരുന്നു. ഇവിടെ വച്ച് ശല്യപ്പെടുത്തിയ സജീവാനന്ദന്‍ ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമിച്ചു എന്നാണ് യുവതി മൊഴി നല്‍കിയത്