ന്യൂഡൽഹി: മുത്തലാഖ് ബിൽ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായത് കേന്ദ്രസർക്കാരിന് വൻ രാഷ്ട്രീയ വിജയമായി. ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യപ്രതികരണം പുറത്തുവന്നു. മുത്തലാഖ് മൂലം കഷ്ടത അനുഭവിച്ച മുസ്ലീം വനിതകൾക്ക് സല്യൂട്ട് ചെയ്യാനുള്ള അവസരമാണിതെന്നും സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾക്ക് അർഹിക്കുന്ന അഭിമാനം നേടുന്നതിലും മുത്തലാഖ് നിരോധനം സഹായിക്കുമെന്നും മോദി പറഞ്ഞു.
മുസ്ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തപ്പെട്ടെന്നും ലിംഗ നീതിയുടെ വിജയമാണിതെന്നും സമൂഹത്തിൽ സമത്വം കൊണ്ടു വരുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മുത്തലാഖ് നിരോധന ബിൽ പാസാക്കാൻ പിന്തുണച്ച എല്ലാ പാർട്ടികൾക്കും എം.പിമാർക്കും നന്ദി പറയുന്നതായും മോദി ട്വീറ്റ് ചെയ്തു.
An archaic and medieval practice has finally been confined to the dustbin of history!
— Narendra Modi (@narendramodi) July 30, 2019
Parliament abolishes Triple Talaq and corrects a historical wrong done to Muslim women. This is a victory of gender justice and will further equality in society.
India rejoices today!
ഇന്ത്യൻ ജനാധിപത്യത്തിൽ മഹത്തായ ദിവസമാണിതെന്നും മുത്തലാഖ് നിരോധിക്കുക എന്ന ആശയത്തിനായി നിലകൊണ്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.
I thank all parties and MPs who have supported the passage of The Muslim Women (Protection of Rights on Marriage) Bill, 2019 in both Houses of Parliament. They have risen to the occasion and this step of theirs will forever be remembered in India’s history.
— Narendra Modi (@narendramodi) July 30, 2019
പ്രതിപക്ഷ കക്ഷികൾ നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബിൽ പാസാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങളാണ് തള്ളിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്. മുസ്ലീം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബിൽ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വർഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും.
നേരത്തെ ലോക്സഭയിൽ മുത്തലാഖ് ബിൽ അവതരിപ്പിച്ചപ്പോൾ ബില്ലിനെ എതിർത്ത നിതീഷ് കുമാറിന്റെ ജനതാദൾ, എ.ഐ.എ.ഡി.എം.കെ, തെലങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികൾള്‍ രാജ്യസഭയിൽ ബില്ലെത്തിയപ്പോൾ നിലപാട് മാറ്റി.
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബില്ല് പാസാക്കാൻ കേന്ദ്രസർക്കാരിന് സഹായകരമായത് ഈ പാർട്ടികളുടെ ചുവടുമാറ്റമാണ്. ബിൽ വോട്ടിനിടുന്ന ഘട്ടത്തിൽ എ.ഐ.എ.ഡി.എം.കെയുടേയും ജനതാദളിന്റെയും എം.പിമാർ രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയി. തെലങ്കാന രാഷ്ട്രസമിതിയുടെ എം.പിമാരാവട്ടെ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.
This is an occasion to salute the remarkable courage of those Muslim women who have suffered great wrongs just due to the practice of Triple Talaq.
— Narendra Modi (@narendramodi) July 30, 2019
The abolition of Triple Talaq will contribute to women empowerment and give women the dignity they deserve in our society.