mohanlal

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ സിദ്ധിഖും ഒന്നിക്കുന്ന ബിഗ് ബ്പദറിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ആക്‌ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. 2013ൽ പുറത്തു വന്ന ലേഡീസ് ആൻഡ് ജെന്റിൽമാന് ശേഷം സിദ്ദിഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. വിയറ്റ്നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാല്‍ അഭിനയിച്ച ആദ്യ ചിത്രം.

സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്‌ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.