brazil

ബ്രസീലിയ: ബ്രസീലിലെ അൾട്ടമിറ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 57 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. തടവുകാരിലെ രണ്ട് സംഘങ്ങൾ തമ്മിലുള്ള തമ്മിലുണ്ടായ സംഘർഷം കലാപമായി രൂപാന്തരപ്പെടുകയായിരുന്നു. ഗുണ്ടാ സംഘങ്ങളായ കമാൻഡോ ക്ലാസിലെയും റെഡ് കമാൻഡിലെയും അംഗങ്ങളാണ് ജയിലിൽ ഏറ്റുമുട്ടിയത്. സംഘർഷം അഞ്ചു മണിക്കൂറോളം നീണ്ടു. 16 മൃതദേഹങ്ങൾ ശിരച്ഛേദം ചെയ്ത നിലയിലായിരുന്നു. രണ്ട് ജയിൽ ജീവനക്കാരെ കലാപകാരികൾ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ബ്രസീലിൽ ഏറ്റവും കൂടുതൽ തടവുകാരുള്ള ജയിലുകളിലൊന്നാണ് അൾട്ടമിറ ജയിൽ.