ന്യൂയോർക്ക് :സദാചാരവാദികൾ മാറിനിൽക്കുക. അവർ പ്രണയിച്ചോട്ടെ,. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് രണ്ടു സുന്ദരികളുടെ പ്രണയ ചിത്രങ്ങൾ. അതിർത്തികൾക്കപ്പുറം പൂത്തുലഞ്ഞ ഈ പ്രണയത്തിലെ നായികമാർ പാകിസ്ഥാൻ കലാകാരി സുന്ദാസ് മാലിക്കും ഇന്ത്യക്കാരി അഞ്ജലി ചക്രയുമാണ്. ഇവരുടെ പ്രണയത്തിന് മതമോ ലിംഗഭേദമോ രാജ്യമോ ഒന്നും തടസമായില്ല. സ്വർഗ പ്രണയിനികളായ ഇവരുടെ ഫോട്ടോ ഷൂട്ട് കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും വൈറലായത്.
'എ ന്യൂയോർക്ക് ലൗ സ്റ്റോറി' എന്ന തലക്കെട്ടിൽ ഫോട്ടോഗ്രാഫർ സരോവറാണ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങൾ പങ്കുവച്ചത്. സുന്ദാസ് മാലിക്കും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
തുടർന്ന് നിരവധി പേർ ഇവരുടെ ചിത്രങ്ങൾ റീട്വീറ്റ് ചെയ്തു. പാരമ്പര്യ വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് സുതാര്യമായ കുടക്കുള്ളിൽ പ്രണയസല്ലാപം പങ്കിടുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ പകർത്തിയത്.
A New York Love Story pic.twitter.com/nve9ToKg9y
— Sarowar (@Sarowarrrr) July 28, 2019