തൃശ്ശൂർ : ചാവക്കാട് പുന്നയിൽ ബൈക്കിലെത്തിയ അക്രമിസംഘം നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരായ . നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരിൽ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്.
ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.