ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്രസിംഗ് ഇന്നുമുതൽ 15 ദിവസം ടെറിട്ടോറിയൽ ആർമിയിൽ അതിർത്തി സേവനം നടത്തും. ജമ്മു കാശ്മീരിൽ വിക്ടർ ഫോഴ്സിന്റെ പാരാ ട്രൂപ്പിലാണ് ധോണിയുടെ സേവനം. വിമാനത്തിൽ നിന്നുള്ള പാരാ ജമ്പിംഗിൽ ധോണിക്ക് ട്രെയിനിംഗ് നൽകിയിട്ടുണ്ട്. അതിർത്തിയിൽ ഗാർഡ്, പട്രോളിംഗ് ഡ്യൂട്ടികളിൽ ധോണി വ്യാപതൃതനാകും. പട്ടാള ബാരക്കിലാകും താമസം.