ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ടക്കൊല തടയാൻ ആഭ്യന്തര മന്ത്രി അമിത്ഷാ അദ്ധ്യക്ഷനായ മന്ത്രിതല സമിതി. ആൾക്കൂട്ടക്കൊല പ്രതിരോധിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനും മറ്റുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, നിയമ മന്ത്രി രവിശങ്കർ പ്രസാദ്, സാമൂഹികക്ഷേമ മന്ത്രി താവർചന്ദ് ഗെലോട്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ആൾക്കൂട്ടക്കൊല അവസാനിപ്പിക്കുന്നതു സംബന്ധിച്ച് നടപടി സീകരിക്കാൻ 2018 ജൂലായിൽ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് പുതിയ സമിതി രൂപീകരിച്ചത്.