c-raveendranath

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിൽ മഹാബലിയെ വികൃതമായി ചിത്രീകരിച്ചു എന്ന ആരോപണം നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകി.

ഒരു പാഠപുസ്തകത്തിലും ഇത്തരത്തിലൊരു ചിത്രം അച്ചടിച്ച് വന്നിട്ടില്ലെന്നും മന്ത്രി ഉറപ്പ് നൽകി. കുട്ടികളുടെ മനസ്സിൽ തെറ്റിധാരണ ഉണ്ടാക്കുന്ന വിധത്തിൽ പാഠപുസ്തകത്തിൽ മഹാബലിയെ ചിത്രീകരിച്ചു എന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്.

മനപ്പൂർവം, വ്യാജമായ രീതിയിൽ നിർമ്മിച്ച ചിത്രങ്ങൾ വച്ച്, ഇത്തരത്തിൽ പ്രചാരണങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പൊലീസ് അന്വേഷണത്തിന് വേണ്ടവണ്ണമുള്ള നടപടികൾ സ്വീകരിക്കാൻ താൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.