sex-robot

തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായി സ്വയം മുൻകൈയെടുത്ത് നിർമ്മിച്ച സെക്സ് റോബോട്ടുമായി അമേരിക്കൻ ഹാസ്യതാരവും നടിയുമായ വിറ്റ്‌നി കമ്മിംഗ്സ്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന 'ക്യാൻ ഐ ടച്ച് ഇറ്റ്?' എന്ന ഹാസ്യപരിപാടിക്ക് വേണ്ടിയാണ് വിറ്റ്നി ഈ സാഹസത്തിന് മുതിർന്നത്. വിറ്റ്നിയുടെ ശരീരത്തിന്റെ അതേ രൂപഘടനയാണ് സെക്സ് റോബോട്ടിനുമുള്ളത്. മുഖവും വസ്ത്രവും പോലും വിറ്റ്നിയുടേതാണ്. 'വാഷിംഗ്‌ടൺ ഡി.സി, റോബോട്ട് രൂപത്തിലുള്ള വിറ്റ്നിയെ കണ്ടുമുട്ടാനുള്ള സുവർണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങൾക്കാണ്' എന്ന് പറഞ്ഞുകൊണ്ടാണ് വിറ്റ്നി തന്റെ പരിപാടി ആരംഭിച്ചത്.

പരിപാടിയിൽ തനിക്ക് മുന്നിൽ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാൻ ഏതറ്റം വരെ പോകാനും അമേരിക്കൻ 'സ്റ്റാൻഡ് അപ്പ്' ഹാസ്യതാരങ്ങൾക്ക് യാതൊരു മടിയുമില്ല. മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. തന്റെ ലക്ഷ്യം നേടാനായി വിറ്റ്നി നേരെ പോയത് സെക്സ് റോബോട്ടുകളെ നിർമ്മിക്കുന്ന ഒരു ഫാക്ടറിയിലേക്കാണ്. തന്റെ രൂപത്തിലുള്ള ഒരു റോബോട്ടിനെ നിർമ്മിച്ച് നൽകാൻ ഇവരോട് വിറ്റ്നി ആവശ്യപ്പെട്ടു. അങ്ങനെയാണ് 'റോബോട്ട് വിറ്റ്നി' ജന്മമെടുക്കുന്നത്. ഇതുവരെ അവതരിപ്പിച്ച രീതിയിലുള്ള ഹാസ്യത്തിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് വിറ്റ്നിക്ക് ഈ ബുദ്ധിയുദിച്ചത്. ഏതായാലും വിറ്റ്നിയുടെ കൂട്ടുകാരിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിട്ടുണ്ട്.