കണ്ണൂർ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡിൽ മുപ്പത് തസ്തികകളിൽ ഒഴിവ്. ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ് 15, ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ 15 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് എൻജിനിയറിങ് ബിരുദധാരികൾ/റെഗുലർ എം.ബി.എ ബിരുദധാരികൾ/ദ്വിവത്സര പി.ജി.ഡി.ബി.എം എന്നിവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 35. ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ തസ്തികയിൽ യോഗ്യത പത്താം ക്ലാസ്സും 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ഫയർ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു. എഐഎ യുടെ ഫയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഫയർസർവീസിൽ ബേസിക് ട്രെയിനിംഗ് കഴിഞ്ഞവർക്ക് മുൻഗണന. ഉയർന്ന പ്രായം 30. https://www.kannurairport.aero/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 13.
എയർ ഇന്ത്യയിൽ 484 ഒഴിവ്
എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ വിവിധ റീജിയണുകളിലായി 484 ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജിയണിൽ 240 ഒഴിവുണ്ട്. ഇതിൽ 180 ഒഴിവും കൊച്ചിയിലും കോഴിക്കോടുമാണ്.
കേരളത്തിലെ ഒഴിവുകൾ
1. കസ്റ്റമർ ഏജന്റ് (കോഴിക്കോട് -30)യോഗ്യത ബിരുദം, ഡിപ്ലോമ (IATA - UFTA/IATA- FIATAA/ IATA-DGR/ IATA - CARGO); അല്ലെങ്കിൽ ബിരുദവും സമാനമേഖലയിൽ ഒരു വർഷം പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം: 28 വയസ്.
2. റാംപ് സർവീസസ് ഏജന്റ് (കൊച്ചി - 10, കോഴിക്കോട് - നാല്) മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടമൊബിൽ എൻജിനിയറിംഗിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ ഇംഗ്ലീഷ്/ ഹിന്ദി/ പ്രാദേശിക ഭാഷ ഇവയിലൊന്ന് ഒരു വിഷയമായി പത്താം ക്ലാസ് വിജയത്തിനു ശേഷം മോട്ടർ വെഹിക്കിൾ/ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ വിഭാഗങ്ങളിൽ ഐ ടി ഐ, എൻ സി ടി വി ടി (ഐടിഐയും ഐസിടിവിടി സർട്ടിഫിക്കറ്റുമുള്ള വെൽഡർമാർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്).ഉയർന്ന പ്രായം 28 വയസാണ്. മലയാളം അറിയുന്നവർക്ക് മുൻഗണനയുണ്ട്.
3. യൂട്ടിലിറ്റി ഏജന്റ് - കം- റാംപ് ഡ്രൈവർ (കൊച്ചി - 16, കോഴിക്കോട് - 8) പത്താം ക്ലാസ് ജയം. ട്രേഡ് ടെസ്റ്റിന്റെ സമയത്ത് ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണം. 28 വയസാണ് ഉയർന്ന പ്രായം. 4. ഹാൻഡിമാൻ/ ഹാൻഡിവുമൻ (കൊച്ചി - 68, കോഴിക്കോട് - 46) പത്താം ക്ലാസ് ജയമാണ് യോഗ്യത. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും അറിയണം.
ഹിന്ദിയിലും മലയാളത്തിലുമുള്ള അറിവും എയർപോയർട്ട് പരിചയമുള്ളവർക്കും മുൻഗണന. 28 വയസാണ് ഇതിന്റെയും മുൻഗണന. ഇത് കൂടാതെ, ഡ്യൂട്ടി ഓഫീസർ - ടെർമിനൽ (1), ജൂനിയർ എക്സിക്യുട്ടിവ് - പാക്സ് (3), ജൂനിയർ എക്സിക്യുട്ടിവ് - ടെക്നിക്കൽ (1) എന്നീ ഒഴിവുകൾ കോഴിക്കോടും ഉണ്ട്. ആഗസ്ത് 4, 5 തീയതികളിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.airindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ സ്ഥിരനിയമനം നടത്തും.. ഡെപ്യൂട്ടി ജനറൽ മാനേജർ (അസറ്റ് ലയബിലിറ്റി മാനേജ്മെന്റ്) 1, ഡെപ്യൂട്ടി ജനറൽ മാനേജർ (ക്യാപിറ്റൽ മാനേജ്മെന്റ്) 1, എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്(സെക്ടർ സ്പെഷ്യലിസ്റ്റ്) 11, എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ് (സ്ട്രക്ചറിങ്) 4, എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ് 10, ക്രെഡിറ്റ് അനലിസ്റ്റ് 30, ക്രെഡിറ്റ് അനലിസ്റ്റ് 20 എന്നിങ്ങനെയാണ് ഒഴിവ്. ബിഇ/ ബിടെക്/എംബിഎ(ഫിനാൻസ്)/സിഎ/സിഎഫ്എ/ പിജിഡിഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് തസ്തികകൾ. മാനദണ്ഡമനുസരിച്ച് തൊഴിൽപരിചയം, തൊഴിൽനൈപുണ്യം എന്നിവ വേണം. പ്രായം ഡെപ്യൂട്ടി ജനറൽമാനേജർ ഉയർന്ന പ്രായം 45, മറ്റുതസ്തികകളിൽ 35.bank.sbi/careers അല്ലെങ്കിൽ www.sbi.co.in/careers വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ആഗസ്ത് 12.
ഒ.എൻ.ജി.സിയിൽ 214 അപ്രന്റിസ്
ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ അപ്രൻിസ് ഒഴിവുണ്ട്. അക്കൗണ്ടന്റ് 5, അസി. എച്ച്ആർ 125, സെക്രട്ടറിയറ്റ് അസി. 46, ഇലക്ട്രീഷ്യൻ 5, ഇലക്ട്രോണിക് മെക്കാനിക് 3, ഇൻസ്ട്രുമെന്റ് മെക്കാനിക് 8, ലബോറട്ടറി അസി.(കെമിക്കൽ പ്ലാന്റ്) 12, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസി. 10 എന്നിങ്ങനെ ആകെ 214 ഒഴിവാണുള്ളത്. നിർദേശിക്കപ്പെടുന്ന യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ ബിഎ/ ബികോം/ ബിഎസ്സി/ ബിസിഎ/ ഐടിഐ യോഗ്യതയുള്ളവർക്ക് വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാം. മുംബയിലാണ് പരിശീലനം. ഒരാൾക്ക് ഒരുട്രേഡിലാണ് പരിശീലനം. പ്രായം 18‐24. അപേക്ഷ ആഗസ്ത് അഞ്ചിനകം Incharge SDC, ONGC, Mumbai NBP Green Heights, Plot No. C69, Bandra Kurla Complex, Bandra (East), Mumbai400051 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം തപാലായോ കൊറിയർവഴിയോ അയക്കണം. വിശദവിവരം https://www.ongcindia.com.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 594 ഒഴിവ്
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 594 ഒഴിവ്. ഡിപ്ളോമ/ ഐടി ക്കാർക്കാണ് അവസരം.
ജൂനിയർ ട്രെയിനി 530, ഓപറേറ്റർ കം മെക്കാനിക് ട്രെയിനി 29, മെഡിക്കൽ ഓഫീസർ 6, റേഡിയോളജിസ്റ്റ് 1, ഓപറേറ്റർ കം മെക്കാനിക്സ് 12, മൈൻ ഫോർമാൻ 5, ഡ്രിൽ ടെക്നീഷ്യൻ 5, ബ്ലസ്റ്റർ 2, ബ്ലാസ്റ്റിങ് ഹെൽപ്പർ 4 എന്നിങ്ങനെ ഒഴിവുണ്ട്. വിശദവിവരത്തിന് : www.vizagsteel.com
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ജൂനിയർ റെസിഡന്റ് (നോൺ അക്കാദമിക്) തസ്തികയിൽ ഒഴിവുണ്ട്. ബേൺസ് ആൻഡ് പ്ലാസിറ്റിക്സർജറി 5, കമ്യൂണിറ്റി മെഡിസിൻ 2, ഇഎച്ച്എസ് 1, എമർജൻസി മെഡിസിൻ 43, എമർജൻസി മെഡിസിൻ (ടിസി) 7, നെഫ്റോളജി 1, ന്യൂറോ സർജറി(ടിസി) 2, ന്യൂറോ റേഡിയോളജി 1, ഓർഗത്താപീഡിക്സ്(ടിസി) 1, പീഡിയാട്രിക്സ്(കാഷ്വാലിറ്റി) 3, സൈക്യാട്രി 3, റേഡിയോളജി(ടിസി) 3, റേഡിയോതെറാപ്പി 1, റ്യൂമറ്റോളജി 1, സർജറി(ടിസി) 17 എന്നിങ്ങനെ 89 ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു ആഗസ്ത് 13 രാവിലെ ഒമ്പത്. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 3. വിശദവിവരത്തിന് https://www.aiimsexams.org.
ഭാരത് പെട്രോളിയം കോർപറേഷൻ
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ കെമിസ്റ്റ് ട്രെയിനി 6, ജനറൽ വർക്മെൻ ബി (ട്രെയിനി‐പെട്രോകെമിക്കൽസ്) 12 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത കെമിസ്റ്റ് 60 ശതമാനം മാർക്കോടെ എംഎസ്സി(കെമിസ്ട്രി), ജനറൽ വർക്മെൻ (ട്രെയിനി, പെട്രോകെമിക്കൽ) 60 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനിയറിങ്/ടെക്നോളജി അല്ലെങ്കിൽ പെട്രോകെമിക്കൽ എൻജിനിയറിങ്/ ടെക്നോളജി ഡിപ്ലോമ. https://www.bharatpetroleum.com/ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 5.
നെഹ്റു യുവകേന്ദ്ര സംഘാതനിൽ
നെഹ്റു യുവകേന്ദ്ര സംഘാതനിൽ അസി. ഡയറക്ടർ/ഡിസ്ട്രിക്ട് യൂത്ത് കോ‐ഓർഡിനേറ്റർ 160, ജൂനിയർ കംപ്യൂട്ടർ പ്രോഗ്രാമർ 17, സീനിയർ ഹിന്ദി ട്രാനസ്ലേറ്റർ 1, അസിസ്റ്റന്റ് 38, ലൈബ്രേറിയൻ 1, കംപ്യൂട്ടർ ഓപറേറ്റർ 4, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 58, സ്റ്റൈനോഗ്രാഫർ ഗ്രേഡ് രണ്ട് 23, ലോവർഡിവിഷൻ ക്ലർക് 12, മൾട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്) 23 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 7. വിശദവിവരത്തിന് : nyks.nic.in