എൻജിനിയറിംഗ് ബിരുദധാരികളായ അവിവാഹിതരായ യുവാക്കൾക്കും യുവതികൾക്കും കരസേനയിൽ ഓഫീസർമാരാകാം. പ്രായം: 20‐27. യുദ്ധത്തിൽമരിച്ച ഭടന്മാരുടെ വിധവകൾക്കും അവസരമുണ്ട്. ഉയർന്ന പ്രായം 35. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 2020 ഏപ്രിലിൽ ആരംഭിക്കുന്ന കോഴ്സിലാണ് പ്രവേശനം. എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയവർക്കും അവസാനവർഷക്കാർക്കും അപേക്ഷിക്കാം. പരിശീലനം തുടങ്ങി 12മാസത്തിനകം പരീക്ഷജയിച്ച സർടിഫിക്കറ്റ് ഹാജരാക്കണം. യുദ്ധത്തിൽ മരിച്ച ഭടന്മാരുടെ വിധവകൾക്ക് നോൺ ടെക്നിക്കൽ വിഭാഗത്തിൽ ബിരുദവും ടെക്നിക്കൽ വിഭാഗത്തിൽ ബിഇ/ബിടെക് കാർക്കുമാണ് അവസരം. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 22.
അസാം റൈഫിൾസിൽ ആശ്രിത നിയമനം
അസാം റൈഫിൾസിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. റൈഫിൾമാൻ(ജനറൽ ഡ്യൂട്ടി‐ സ്ത്രീ/പുരുഷ) 29, ഹവിൽദാർ ക്ലർക് (സ്ത്രീ/പുരുഷ) 11, വാറന്റ് ഓഫീസർ പേഴ്സണൽ അസി. (സ്ത്രീ/പുരുഷ) 2, വാറന്റ് ഓഫീസർ റേഡിയോ മെക്കാനിക് (പുരുഷ) 1, റൈഫിൾമാൻ അപ്ഹോൾസ്റ്റർ(പുരുഷ) 1, റൈഫിൾമാൻ ആർമറർ (പുരുഷ) 2, റൈഫിൾമാൻ ഇലക്ട്രീഷ്യൻ(പുരുഷ) 1, റൈഫിൾമാൻ നേഴ്സിങ് അസി. (പുരുഷ) 3, റൈഫിൾമാൻ കാർപന്റർ(പുരുഷ) 1, റൈഫിൾമാൻ കുക്ക് (പുരുഷ) 14, റൈഫിൾമാൻ അറ്റൻഡന്റ്/ ആയ( സ്ത്രീ) 1, റൈഫിൾമാൻ സഫായി (പുരുഷ) 5, റൈഫിൾമാൻ വാഷർമാൻ(പുരുഷ) 1, റൈഫിൾമാൻ ബാർബർ (പുരുഷ) 2, റൈഫിൾമാൻ എക്യുപ്മെന്റ് ആൻഡ് ബൂട്ട് റിപ്പയർ (പുരുഷ) 3, റൈഫിൾമാൻ ടെയ്ലർ(പുരുഷ) 1 എന്നിങ്ങനെയാണ് ഒഴിവ്. ആശ്രിത നിയമനമാണ്. അസം റൈഫിൾസിൽ സർവീസിലിരിക്കെ മരിച്ചവർ/ കൊല്ലപ്പെട്ടവർ/ കാണാതായവർ/ആരോഗ്യകാരണങ്ങളാൽ പുറത്തായവർ തുടങ്ങിയവരുടെ ആശ്രിതരാണ് അപേക്ഷിക്കേണ്ടത്. ഉയരം 170 സെ.മീ(പുരുഷ),157 സെ.മീ(സ്ത്രീ), നെഞ്ചളവ്(പുരുഷ) 80 സെ.മീ. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ആഗസ്ത് 13. വിശദവിവരത്തിന് https://www.assamrifles.gov.in
പ്രസാർ ഭാരതിയിൽ
പ്രസാർ ഭാരതിയുടെ കീഴിലുള്ള വിവിധ സ്റ്റേഷനുകളിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഗ്രേഡ് തസ്തികയിലേക്കായി അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആഗസ്ത് ആറ് വരെ അപേക്ഷിക്കാം. 35 വയസുവരെയാണ് പ്രായപരിധി.എംബിഎ മാർക്കറ്റിങ് അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ മാർക്കറ്റിങ്, ഒരു വർഷം പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ അയക്കാം. 30000 രൂപയാണ് ശമ്പളം. എംബിഎ മാർക്കറ്റിങ് അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ മാർക്കറ്റിങ്, നാല് വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഗ്രേഡ് I തസ്തികയിലേക്ക് അപേക്ഷ അയക്കാം. 42000 രൂപയാണ് ശമ്പളം. വിശദവിവരങ്ങൾക്ക് www.prasarbharati.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ
ഒഎൻജിസിയുടെ സബ്സിഡിയറിയായ മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ മാനേജ്മെന്റ് കേഡറിൽ 12 ഒഴിവുണ്ട്. മാനേജർ (ഹ്യൂമൺ റിസോഴ്സ്) അസി. മാനേജർ (ഹ്യുമൺ റിസോഴ്സ്), എക്സിക്യൂട്ടീവ് (ഇന്റേണൽ ഓഡിറ്റ്) തസ്തികകളിൽ രണ്ട് വീതവും ചീഫ് മാനേജർ(ഹ്യുമൺ റിസോഴ്സ്), ചീഫ് മാനേജർ (മാർക്കറ്റിങ് ഓപറേഷൻസ്), സീനിയർ മാനേജർ( മെഡിക്കൽ സർവീസീസ്), അസി. മാനേജർ(സേഫ്റ്റി), അസി. മാനേജർ(സിസ്റ്റ് അഡ്മിനിസ്ട്രേഷൻ), എക്സിക്യൂട്ടീവ്(ഫിനാൻസ്) തസ്തികകളിലുമാണ് അവസരം. www.mrpl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 17.
ബീഹാർ ആരോഗ്യ വകുപ്പിൽ 9130 നഴ്സ്
ബിഹാർ സർക്കാരിന് കീഴിലുള്ള ആരോഗ്യവകുപ്പിൽ നഴ്സുമാർക്ക് അവസരം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 'എ', ട്യൂട്ടർ എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ബിഹാർ ടെക്നിക്കൽ സർവീസ് കമ്മിഷനാണ് റിക്രൂട്ട്മെന്റ് ചുമതല വഹിക്കുന്നത് സ്റ്റാഫ് നഴ്സ് ഗ്രേഡ് 'എ' തസ്തികയിൽ 9130 ഒഴിവുകളും ട്യൂട്ടർ തസ്തികയിൽ 169 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ഥിരനിയമനമായിരിക്കും. ബീഹാറിന് പുറത്തുള്ളവർക്കും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : pariksha.nic.in, btsc.bih.nic.in, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്ത് 26 . അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 18003456221 (ടോൾഫ്രീ).
ബാങ്ക് ഒഫ് ബറോഡയിൽ
ബാങ്ക് ഒഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി മാനേജർ തസ്തികയിൽ 25 ഒഴിവുകളും സീനിയർ ഐ.ടി മാനേജർ തസ്തികയിൽ സീനിയർ ഐ.ടി മാനേജർ തസ്തികയിൽ 10 ഒഴിവുകളുമാണുള്ളത്.യോഗ്യത:കംപ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിലൊന്നിൽ 60 ശതമാനത്തിൽ കുറയാത്ത ബി.ഇ അല്ലെങ്കിൽ ബി.ടെക് അല്ലെങ്കിൽ എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.പ്രായം :ഐ.ടി മാനേജർ: 25-32:സീനിയർ ഐ.ടി മാനേജർ: 28-35:അപേക്ഷ :www. bankofbaroda.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി - ആഗസ്റ്റ് രണ്ട്.
ക്യാബിനറ്റ് സെക്രട്ടേറിയറ്റ്
ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഇന്റർപ്രട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്. പേർഷ്യൻ, അറബിക്, പുഷ്ട്ടോ, ചൈനീസ്, കൊറിയൻ എന്നിങ്ങനെയാണ് ഒഴിവ്. സെപ്തംബർ 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: cabsec.gov.in
നിഷിൽ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിലെ (നിഷ്) ഒക്യുപേഷണൽ തെറാപ്പി ബിരുദ കോഴ്സിൽ അനാട്ടമി, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ ധനസഹായമുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് കൺസൽട്ടന്റിന്റേയും പ്രോജക്ട് അസോസിയറ്റിന്റേയും ഒഴിവുണ്ട്. അപേക്ഷി ക്കേണ്ട അവസാന തീയതി ആഗസ്ത് 3. വിശദവിവരത്തിന് : nish.ac.in.