mumbai-

മുംബയ്: രാത്രി ഓട്ടോയിൽ കയറിയ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 11 മണിയോടെ മുംബയ് സുബ്രവ് കാണ്ടിവാലിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്ത് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷ ഡ്രൈവർ കണ്ണാടിയിലൂടെ യുവതിയെ നോക്കിയാണ് മോശം പെരുമാറ്റം നടത്തിയത്. രാത്രി പതിനൊന്നുമണിയോടെയാണ് യുവതി ഓട്ടോ വിളിച്ചത്. ഡ്രൈവറുടെ മോശം പെരുമാറ്റം അസഹീനയമായതിനെ തുടർന്ന് യുവതി ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. ഇക്കാര്യം യുവതി തന്റെ സുഹൃത്തിനോട് പങ്കുവെക്കുകയും സുഹൃത്ത് ട്വിറ്ററിലൂടെ വിവരം പുറത്തുവിടുകയുമായിരുന്നു,​


സംഭവത്തിന് പിന്നാലെ പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.