ഭോപ്പാൽ

mumbai

യുവതിയുമൊത്തുളള അശ്ലീലവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മദ്ധ്യപ്രദേശ് സര്‍ക്കാരാണ് അശ്ലീല വീഡിയോ വൈറലായതിന് പിന്നാലെ നടപടിയെടുത്തുത്. പൊതുഭരണവകുപ്പിൽ നിന്നാണ് സ്ഥലം മാറ്റി സർക്കാർ ഉത്തരവിട്ടത്.

വീഡിയോ വൈറലായതിന് പിന്നാലെ പ്രാദേശിക പത്രങ്ങളിലും വാർത്തക വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കമൽനാഥ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അയാളെക്കാൾ പ്രായം കുറഞ്ഞ യുവതിയുമൊത്തുള്ള അശ്ലീലദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.


യുവതി പരാതിയുമായി രംഗത്തെത്തിയാൽ മാത്രമെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം യുവതിയെ കേന്ദ്രകരിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.