ന്യൂഡൽഹി: കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ ജി.വി സിദ്ധാർത്ഥയുടെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നതിന് ഇതുപോലുള്ള അനുഭവം തനിക്കുമുണ്ടായെന്ന വെളിപ്പെടുത്തലുമായി മദ്യ വ്യവസായി വിജയ് മല്യ രംഗത്ത്. സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും ആരെയും നിരാശയിലേക്ക് തള്ളിവിടാൻ കഴിയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'നേരിട്ടല്ലെങ്കിലും എനിക്കും സിദ്ധാർഥയുമായി ബന്ധമുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനും അതിബുദ്ധിമാനായ വ്യവസായിയുമാണ്. അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കം എന്നിൽ ഞെട്ടലുണ്ടായി. സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും ആരെയും നിരാശയിലേക്ക് തള്ളിവിടാൻ കഴിയും. മുഴുവൻ ബാധ്യതയും തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും എന്താണ് അവർ എന്നോട് ചെയ്യുന്നതെന്ന് നോക്കൂ. അത് ക്രൂരവും അനുകമ്പയില്ലാത്തതുമാണ്'-അദ്ദേഹം ട്വീറ്റ് ചെയ്തു.
I am indirectly related to VG Siddhartha. Excellent human and brilliant entrepreneur. I am devastated with the contents of his letter. The Govt Agencies and Banks can drive anyone to despair. See what they are doing to me despite offer of full repayment. Vicious and unrelenting.
— Vijay Mallya (@TheVijayMallya) July 30, 2019