prithviraj-birthday-wishe

ഇഷ്ട താരങ്ങളുടെ കുടുംബ വിശേഷങ്ങളറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താരങ്ങളുടെ പങ്കാളികളെപ്പറ്റിയും മക്കളെക്കുറിച്ചുമൊക്കെ നമ്മൾ അന്വേഷിക്കാറുണ്ട്. അത്തരത്തിൽ മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരാളാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഇന്ന് സുപ്രിയയുടെ ജന്മദിനമാണ്.

തന്റെ നല്ലപാതിക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 'എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, മകളുടെ അമ്മയ്ക്ക് പിറന്നാശംസകളെന്ന്' താരം ഫേസ്ബുക്കിൽ കുറിച്ചു. കുടുംബ വിശേഷങ്ങളും മറ്റും സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരപത്‌നിക്കും ധാരാളം ഫോളോവേഴ്‌സ് ഇൻസ്റ്റഗ്രാമിലുണ്ട്. 2011 ഏപ്രിൽ 25നാണ് പൃഥ്വിരാജ് മാദ്ധ്യമപ്രവർത്തകയായ സുപ്രിയയെ ജീവിതസഖിയാക്കുന്നത്. 2014ലാണ് ദമ്പതികൾക്ക് അലംകൃത ജനിക്കുന്നത്.