1. ഉന്നാവോ കേസ് നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് പെണ്‍കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍. ഇന്നലെയാണ് കത്ത് ശ്രദ്ധയില്‍ പെട്ടതെന്ന് രഞ്ജന്‍ ഗൊഗോയ്. ഇത് വരെ കത്ത് കണ്ടിട്ടില്ല. കത്ത് ലഭിക്കാനുള്ള കാലതാമസം സംബന്ധിച്ച റിപ്പോര്‍ട്ടും നാളെ പരിഗണിക്കും. കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയുടെ കൂട്ടാളികളില്‍ നിന്ന് നിരന്തരം ഭീക്ഷണി ഉണ്ടെന്ന് ചൂണ്ടികാട്ടി പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയത്.
2. ഈ മാസം 12നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്ത് എഴുതിയത്. എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ ഭീക്ഷണി പെടുത്തുന്നു എന്നായിരുന്നു കത്ത്. കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും കത്തില്‍ പരാമര്‍ശം ഉണ്ടായിരുന്നു. അതേസമയം, എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിന് എതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സെന്‍ഗാര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് എതിരെയാണ് കേസ്. ക്രമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ്. അരുണ്‍ സിംഗ് എന്ന ആളെയും കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്തു. ഉത്തര്‍പ്രദേശ് മന്ത്രി രണ്‍വീന്ദ്ര സിംഗിന്റെ മരുമകന്‍ ആണ് അരുണ്‍ സിംഗ്.
3. കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെ കുറിച്ച് ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം കൂടി അന്വേഷിക്കും. റായ്ബറേലി എ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഘത്തില്‍ മൂന്ന് സി.ഐമാര്‍ കൂടി ഉണ്ടാകും. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിക്കണം എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി. ബാലപീഡനത്തിനും സ്വമേധയാ കേസ് എടുക്കണം എന്നും ആവശ്യം. ഉന്നാവോ കേസില്‍ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം . ആഭ്യന്തര മന്ത്രി പ്രസ്ഥാവന നടത്തണം എന്ന് പ്രതിപക്ഷം. ലക്നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സാ ചെലവ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
4. ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച വിളിച്ചു. മന്ത്രിസഭ ഉപസമിതിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുക്കും.
2. സഭാ തര്‍ക്കം നില നില്‍ക്കുന്ന ജില്ലകളിലെ കളക്ടര്‍മാരും പങ്കെടുക്കും. ചില പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച. കഴിഞ്ഞ ചര്‍ച്ചയില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം വിട്ട് നിന്നിരുന്നു. അതേസമയം, നാളത്തെ ചര്‍ച്ചയിലും പങ്കെടുക്കില്ല എന്ന് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചു.
5. ചാവക്കാട് പുന്നയില്‍ വെട്ടേറ്റ് ചികിത്സയില്‍ ആയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. പുന്ന പുതിയ വീട്ടില്‍ നൗഷാദാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് നൗഷാദ് ഉള്‍പ്പെടെ നാല് പേര്‍ക്ക് വെട്ടേറ്റത്. ഗുരുവായൂരില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുന്നു. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
6. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുക ആയിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ.്ഡി.പി.ഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
7. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാവക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമികളെ ഉടന്‍ പിടികൂടും എന്നും മുല്ലപ്പള്ളി. പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും മുല്ലപ്പള്ളി.
8. കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ മത്സ്യ തൊഴിലാളികള്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച നേത്രാവതി പാലത്തിന് അടുത്തു നിന്നാണ് സിദ്ധാര്‍ഥയെ കാണാതായത്.
9. എന്‍.ഡി.ആര്‍.എഫിനും തീരസംരക്ഷണ സേനയ്ക്കും ഒപ്പം നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധരും സിദ്ധാര്‍ഥയ്ക്ക് ആയുള്ള തിരച്ചിലില്‍ പങ്കെടുത്തിരുന്നു. അതേസമയം കഫേ കോഫി ഡേ ജീവനക്കാര്‍ക്കയച്ച കത്തിലെ സിദ്ധാര്‍ഥയുടെ ഒപ്പ് വ്യാജമാണെന്ന സൂചനയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.