പണ്ട് നേർത്ത പുരികമായിരുന്നു ഫാഷൻ.എന്നാൽ കാലം മാറിയപ്പോൾ കട്ടിയുള്ള പുരികം ട്രെൻഡായി മാറി. പുരുഷന്മാർക്ക് അന്നും ഇന്നും പുരുഷന്മാരുടെ ഫാഷൻ കട്ടിപുരികമാണ്. ബ്യൂട്ടീപാർലറുകളിൽപ്പോയി പുരികം നേർത്തതാക്കാൻ വളരെ എളുപ്പത്തിൽ സാധിക്കും. എന്നാൽ പുരികം കട്ടിയുള്ളതാക്കാൻ എന്ത് ചെയ്യും? വിഷമിക്കേണ്ട പരിഹാരം നിങ്ങളുടെ അടുക്കളയിലുണ്ട്.
പുരികം വളരാനുള്ള ഏറ്റവും നല്ലൊരു ഔഷധമാണ് മുട്ട. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ മുടി വളരാൻ സഹായിക്കും. മുട്ടയുടെ മഞ്ഞ എടുത്ത് നന്നായി അടിച്ച് പതപ്പിക്കുക. ശേഷം ഒരു ചെറിയ കോട്ടൻ തുണിയെടുത്ത് മുട്ടയുടെ മഞ്ഞയിൽ മുക്കിയശേഷം നന്നായി മസാജ് ചെയ്ത് കൊടുക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. കുറച്ച് നാൾ ഇത് തുടർന്നാൽ നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും