തിരുവനന്തപുരം: തൃശൂർ ചാവക്കാട്ട് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തി.ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യൂവിന്റെ ജീവനെടുത്ത അതേ തീവ്രവാദികൾ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും. എതിർത്ത് നിൽക്കുന്നവനെ പറിച്ചെറിയുക എന്ന എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. എസ്എഫ്‌ഐ നേതാവിനെ കുത്തിയ പ്രതിയെ പോലും പിടിക്കാൻ കഴിയാത്ത പിണറായി സർക്കാർ ഈ തീവ്രവാദികൾക്കെതിരെ ഇനി എന്ത് നടപടി എടുക്കും എന്നതും ചോദ്യചിഹ്നമായി മാറുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയതിന്റെ പേരിൽ മറ്റൊരു പ്രവർത്തകനുകൂടി ജീവൻ നഷ്ട്ടമായിരിക്കുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികൾ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്, എതിർത്ത് നിൽക്കുന്നവനെ പറിച്ചെറിയുക എന്ന എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ,
എസ്എഫ്ഐ നേതാവിനെ കുത്തിയ പ്രതിയെ പോലും പിടിക്കാൻ കഴിയാത്ത പിണറായി സർക്കാർ ഈ തീവ്രവാദികൾക്കെതിരെ ഇനി എന്ത് നടപടി എടുക്കും എന്നതും ചോദ്യചിഹ്നമായി മാറുകയാണ്,
കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന് ആദരാഞ്ജലികൾ