യാത്രകളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് ഭക്ഷണം കഴിക്കുന്നതിനും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനുമാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തും. എന്നാൽ വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ നിർബന്ധിതരാവുന്ന സാഹചര്യത്തിൽ ഉപകാരപ്രദമാകുന്ന ഒരു ഉത്പന്നമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഒരു പാട് ആളുകൾ ഉപയോഗിച്ച യൂറോപ്യൻ ക്ലോസറ്റിലെ സീറ്റ് വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു സ്പ്രേയാണിത്. എന്നാൽ ഇതൊന്ന് സ്പ്രേ ചെയ്‌താൽ ടോയ്‌ലറ്റ് സീറ്റ് വൃത്തിയാകുമെന്ന് ഉറപ്പ് പറയുന്നില്ലെന്നും വൃത്തിയുള്ള ക്ലോസറ്റ് സീറ്റിലാണ് താൻ ഇരിക്കുന്നതെന്ന് മനസിനെ ബോധ്യപ്പെടുത്താനെങ്കിലും ഇതുകൊണ്ട് കഴിയുമെന്നാണ് ഉത്പന്നം പരിചയപ്പെടുത്തിയ ആയുർവേദ ഡോക്‌ടറായ ശരണ്യ പറയുന്നു.
പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ
യാത്രകളിലെ ഏറ്റവും വല്യ പ്രശ്നമാണ് വൃത്തിഹീനമായ ടൊയ്‌ലറ്റുകൾ... സ്ഥിരംദീർഘദൂര യാത്രക്കാരായ എന്നെപ്പോലുള്ള ആൾക്കാർക്ക് ഒഴിവാക്കാനും കഴിയില്ല...
ഇന്ത്യൻ ടൊയ്‌ലറ്റുകളാണ് എങ്കിൽ പിന്നെയും വല്യ പ്രശ്നമില്ലാതെ adjust ചെയ്യാം.. പക്ഷേ യൂറോപ്യൻ ആണെങ്കിൽ അറക്കും നമ്മൾ.. ഇന്ന് പല പബ്ലിക് ടൊയ്‌ലറ്റുകളും യൂറോപ്യൻ ആണ്.. ഒരുപാട് ആളുകൾ ഉപയോഗിച്ച ടൊയ്‌ലറ്റ് എന്നും ഒരു ബുദ്ധിമുട്ടാണ്.. ഇതിന്
സ്ഥായിയായൊരു പരിഹാരം ഒരിക്കലും ഉണ്ടാവുകയില്ല എന്നറിയാം...
രണ്ടാഴ്ച മുൻപ് ബാംഗ്ലൂരിൽ ഒരു സൂപ്പർ മാർക്കറ്റിൽ കണ്ടതാണ് ദാ ഈ കാണുന്ന pee safe toilet seater sanitizer spray.. ഇത് ശരിക്കും ഉപയോഗപ്രദമാണെന്ന് ഞാൻ വാദിക്കുന്നില്ല... ഇതൊന്നു spray ചെയ്താൽ toilet seat വൃത്തിയാകും അണുവിമുക്തമാകും എന്നും പറയില്ല.. പക്ഷേ സൈക്കോളജിക്കലി ഒരു relaxationന് വേണ്ടി മാത്രം ഇത് സ്ഥിരമായി എന്റെ ബാഗിൽ ഉണ്ടാവും..
മനസ്സിൽ അങ്ങനെ ഒരു തോന്നലുണ്ടായാൽ ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരം ഉണ്ടാവും...
ഇതല്ലാതെ സ്ഥിരം യാത്രക്കാർക്ക് അറക്കാതെ മടിക്കാതെ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാൻ വേറെ വഴി ഉണ്ടാകുവോ എന്ന് എനിക്കറിയില്ല..
ഇതൊരു താത്കാലിക പരിഹാരം മാത്രമായി കാണണം..