ration

തിരുവനന്തപുരം: സി.പി.ഐ തഴവ ലോക്കൽ കമ്മിറ്റി അംഗം എം. നിസാമിന്റെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 55 ചാക്ക് റേഷൻ സാധനങ്ങൾ കണ്ടെത്തി. അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതോടെ നേതാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പുമാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിസാമിന്റെ വീട്ടിലെത്തിയത്. പൊലീസ് എത്തുമ്പോൾ നിസാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ വാഹനത്തിൽ കടത്താനുള്ള ശ്രമത്തിലായിരുന്നു. പൊലീസിനെക്കണ്ടതും സാധനങ്ങൾ അവിടെവച്ച് ഓടി. സാധനങ്ങൾ കൂടാതെ വാനും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.