1. ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച വിളിച്ചു. മന്ത്രിസഭ ഉപസമിതിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. ഡി.ജി.പിയും ചീഫ് സെക്രട്ടറിയും സഭാ തര്‍ക്കം നില നില്‍ക്കുന്ന ജില്ലകളിലെ കളക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും
2. അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമ ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഓര്‍ത്തഡോക്സ് സഭ. ചീഫ് സെക്രട്ടറിയ്ക്ക് സഭാ സെക്രട്ടറിയുടെ കത്ത്. സര്‍ക്കാരിന് എതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടി ആയുള്ള നീക്കം ആണ് ഇതെന്ന സൂചന ഉണ്ട്. സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് പങ്കെടുക്കാന്‍ സാധ്യത ഇല്ലെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ആണ് സര്‍ക്കാരിന് സഭയുടെ കത്ത്
3. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിന് എതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസുരാരന്‍ ആയാണ് ജേക്കബ് തോമസ് അറിയപ്പെടുന്നത്. ഒരു ആര്‍.എസ്.എസുകാരനെ ഡി.ജി.പി സ്ഥാനത്ത് ഇരുത്തണമോ എന്ന് ആലോചിക്കണം. സര്‍ക്കാര്‍ തുടര്‍ നടപടിയുമായി മുന്നോട്ടു പോകും എന്നും കൂട്ടിചേര്‍ക്കല്‍
4. രണ്ടു വര്‍ഷമായി സസ്‌പെന്‍ഷനില്‍ ആയിരുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമിന് അനുകൂലമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ജൂണ്‍ 18ന് ആറു മാസത്തേക്ക് നീട്ടിയ സര്‍ക്കാര്‍ ഉത്തരവാണ് ട്രൈബൂണല്‍ റദ്ദാക്കിയത്. റാങ്കനുസരിച്ച് ഉചിതമായ പദവിയില്‍ ജേക്കബ് തോമസിനെ ഉടന്‍ തിരിച്ചെടുക്കണം. പൊലീസലോ അനുബന്ധ ശാഖകളലോ നിയമനം നല്‍കാനാവില്ലെങ്കില്‍ തുല്യറാങ്കില്‍ മറ്റു പദവിയില്‍ നിയമിക്കാമെന്നും ഉത്തരവിട്ടിരുന്നു
5. സംസ്ഥാനത്ത് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 2%, 18%, 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്ക് ആണ് സെസ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. വാഹനങ്ങള്‍,മൊബൈല്‍ ഫോണ്‍,സിമന്റ് ഉള്‍പ്പടെയുളള ഉതപന്നങ്ങള്‍ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും
6. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിന് ആണ് സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് 1 ശതമാനം പ്രളയസെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അരി, പഞ്ചസാര, ഉപ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല
7 ജി.എസ്.ടിക്ക് പുറത്തുളള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് നല്‍കേണ്ടതില്ല. സെസ് ചുമത്തുന്നതോടെ കാര്‍, ബൈക്ക്, ടിവി, റെഫ്രിഡ്ജറേറ്റര്‍, വാഷിംഗ് മെഷീന്‍,മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ് , പെയ്ിന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ സംസ്ഥാനത്ത് വില വര്‍ദ്ധിക്കും. 100 രൂപ വിലയുളള ഉല്‍പ്പന്നത്തിന് 1രൂപ കൂടുമ്പോള്‍ 10ലക്ഷം രൂപയുളളതിന് 10000 രൂപ ആവും വര്‍ധിക്കുക
8. വി.ജി സിദ്ധാര്‍ഥയുടെ മരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോഫി ഡേയില്‍ പുതിയ നീക്കങ്ങളുമായി ഡയറക്ടര്‍ ബോര്‍ഡ്. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എസ്.വി രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി തിരഞ്ഞെടുത്തു. നിഥിന്‍ ബാഗമാനയെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്
9.നിലവില്‍ കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറാണ് എസ്.വി രംഗനാഥന്‍. അതേസമയം, സിദ്ധാര്‍ഥ അയച്ചുവെന്ന് പറയുന്ന കത്തിന്റെ ആധികാരികത പരിശോധിച്ചിട്ടില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. നിര്‍ണായകമായ വിവരങ്ങളാണ് കത്തിലുള്ളത്. കത്തിന്റെ ആധികാരികത പരിശോധിക്കുമെന്നും കോഫി ഡേ ബോര്‍ഡ് അറിയിച്ചു
10. ജമ്മു കാശ്മീരില്‍ സാമ്പത്തിക സംവരണത്തിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നത് ആണ് ബില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ബാധകം ആവും. ബില്ലിന് ക്യാബിനറ്റ് അനുമതി നല്‍കിയ കാര്യം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്
11.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പുരോഗതിയിലേക്ക് പാത ഒരുക്കി കൊടുക്കുന്നത് ആണ് പുതിയ ബില്‍ എന്ന് മന്ത്രി. തിച്ചി ഫണ്ട് ഭേദഗതി ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഐ.എസ്.ആര്‍.ഒയുടെ ടെക്നിക്കല്‍ ലെയ്സണ്‍ യൂണിറ്റ് മോസ്‌കോയില്‍ തുടങ്ങുന്നതിനും അനുമതി നല്‍കി
|
|
|