game

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലേക്ക് യുവാക്കളെ ആകർഷിക്കാനായി പുതിയ ഗെമിന് തുടക്കം.  "ഇന്ത്യൻ എയർഫോഴ്‌സ് എ കട്ട് എബൗ" എന്നാണ് ഗെയിമിന്റെ പേര്. ഇന്ത്യൻ വ്യോമസേനയാണ് മൊബൈൽ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ഇന്ന് മുതൽ ഗെയിം ലഭ്യമായി തുടങ്ങും.

എയർ ചീഫ് മാർഷൽ ബി.എസ് ധനോവ ആണ് ഗെയിം ലോഞ്ച് ചെയ്തത്. വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനോട് സാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത് ഇതിന്റെ പ്രത്യേകതയാണ്. ഡൽഹി ആസ്ഥാനമായ Threye എന്ന കമ്പനിയാണ് ഗെയിം വികസിപ്പിച്ചത്. 2014 ല്‍ സമാനമായ ഒരു ഗെയിം കമ്പനി അവതരിപ്പിച്ചിരുന്നു. നേരത്തെ ഗെയിമിന്റെ ടീസറിൽ ഈ കഥാപാത്രത്തെ പരിചപ്പെടുത്തിയപ്പോൾ വൻ സ്വീകാര്യത ലഭിച്ചിരുന്നു. വ്യോമസേന നിലവിൽ പറപ്പിക്കുന്ന വ്യോമസേനയുടെ ഭാഗമായ പോർവിമാനങ്ങളും മറ്റ് വിമാനങ്ങളും ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ സിംഗിൾ പ്ലെയർ മോഡിലാണ് ഗെയിം കളിക്കാൻ കഴിയുക. വരുന്ന പുതിയ അപ്‌ഡേറ്റുകളിൽ മൾട്ടി പ്ലെയർ മോഡ് ലഭ്യമാകും.

https://play.google.com/store/apps/details?id=com.threye.iaf.aca&hl=en