ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജൂൺ 30ന് സമാപിച്ച ത്രൈമാസത്തിൽ 3,596.11 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018 ജൂൺപാദത്തേക്കാൾ 47.36 ശതമാനം കുറവാണിത്. വരുമാനം 0.29 ശതമാനം വർദ്ധിച്ച് 1.50 ലക്ഷം കോടി രൂപയായി.