തിരുവനന്തപുരം: രണ്ട് യു.ഡി.എഫ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സി.പി.എമ്മിനെ പഴിചാരുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ച് എം. സ്വരാജ് എം.എൽ.എ. നൗഷാദിന്റെ കൊലപാതകത്തിൽ സി.പി.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നും. ഇവരുടെ അറിവില്ലാതെ ഇവർക്ക് പങ്കില്ലാതെ നൗഷാദിയെ ആർക്കും കൊല്ലാനാകില്ലെന്നും അനിൽ അക്കരെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്വരാജ് രംഗത്തെത്തിയത്.
എന്നാൽ യഥാർത്ഥ കൊലപാതകികളായ എസ്.ഡി.പി.ഐക്കാരെ കുറിച്ച് ഇവർ ഒരക്ഷരം മിണ്ടുന്നില്ലെന്നും സ്വരാജ് പരിഹസിക്കുന്നു. എസ്.ഡി.പി.ഐ ചെയ്ത കുറ്റത്തിന് സി.പി.എമ്മിനെ ശിക്ഷിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇതാണ് കോൺഗ്രസ് ....
എം. സ്വരാജ്
തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് യുഡിഎഫ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
രണ്ടിലും പ്രതികൾ SDPl ഭീകരരാണ്.
തൃശൂർ ചാവക്കാട് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിടുന്നതേയുള്ളൂ .
ബഹു MLA അനിൽ അക്കരയുടേതായി ഇതിനോടകം രണ്ട് പോസ്റ്റുകൾ ഫേസ് ബുക്കിൽ കണ്ടു. സഹപ്രവർത്തകന്റെ കൊലയാളികൾക്കെതിരായി ചെറിയ ഒരക്ഷരം പോലും അതിലെവിടെയുമില്ല .
SDPl എന്ന പേര് പോലുമില്ല.
പക്ഷേ സി പി ഐ എമ്മിനെതിരെ അന്വേഷണം വേണമെന്നുണ്ട് . !!!!!!!!
അതെ,
SDPl കുറ്റം ചെയ്താൽ CPI(M) നെ ശിക്ഷിക്കണമെന്ന് ചുരുക്കം.
കൂടുതൽ ഒന്നും പറയുന്നില്ല .
ഭാഷയ്ക്കും പരിമിതിയുണ്ട്.