തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രതിമകളെ അടയാളപ്പെടുത്തുന്ന 'പ്രതിമകൾ പ്രതിരൂപങ്ങൾ' എന്ന ഡോക്യുമെന്ററി പൂർത്തിയാകുന്നു. പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനുമായ അലക്സ് വള്ളിക്കുന്നമാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ സമഗ്രമായ ചിത്രണവും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യവും ഇതിഹാസ സമാനങ്ങളായ വ്യക്തിത്വങ്ങളിലൂടെയുള്ള സൂക്ഷ്മമായ സഞ്ചാരവുമാണ് ഈ ഡോക്യുമെന്ററി. സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും മീഡിയ വോയ്സ് വാർത്താ മാസികയുടെയും സഹകരണത്തോടെ പൂർത്തീകരിക്കുന്ന ഡോക്യുമെന്ററി ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ അടുത്ത മാസം പ്രദർശിപ്പിക്കും.