തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലിൽ ഈ മാസം സിനിമാ പ്രദർശനം, ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ഡോ.എം.വി. പിള്ളയുമായി സംവാദം, നൃത്തസംഗീത നാടകം, കെ.ജയകുമാറുമായി സംവാദം, ഷോർട്ട് ഫിലിം പ്രദർശനം എന്നിവ നടക്കും. എല്ലാ പരിപാടികളും വൈകിട്ട് 6.45ന് തൈക്കാട് ഗണേശം ഹാളിലാണ് . സിനിമാ പ്രദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് 'ഞാൻ പ്രകാശൻ", നാളെ 'ജൂൺ", മൂന്നിന് 'വിജയ് സൂപ്പറും പൗർണമിയും', നാലിന് 'സ്വർണമത്സ്യങ്ങൾ'. ഒമ്പതിന് 'കാൻസറും കൈരളിയും" എന്ന വിഷയത്തെ കേന്ദ്രമാക്കി ഡോ.എം.വി. പിള്ളയുടെ പ്രഭാഷണവും ചോദ്യോത്തര വേളയും. 12 ന് ഗായത്രി ഗോവിന്ദും സംഘവും അവതരിപ്പിക്കുന്ന 'ആദി പരാശക്തി' നൃത്തസംഗീത നാടകം.13 ന് 'ജീവിതം കളിയും കാര്യവും' എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന്റെ പ്രഭാഷണവും തുടർന്ന് ചോദ്യോത്തര വേളയും.14 ന് സൂര്യ കൃഷ്ണമൂർത്തിയുടെ കലാ ജീവിതത്തെ ആധാരമാക്കിയുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദർശനം.