കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ, ഉണ്ണിമായ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം പാതിരയുടെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിക്കും.ഷറഫുദ്ദീൻ,ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജിനു ജേക്കബ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലാണ് ഇതിനുമുമ്പ് ചാക്കോച്ചനും രമ്യനമ്പീശനും ജോഡികളായത്. ആഷിക് അബുവിന്റെ വൈറസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ആഷിക്ക് ഉസ്മാൻ പ്രൊഡക് ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കുന്നു. സുഷിൻ ശ്യാമാണ് സംഗീതം.
പ്രൊഡക് ഷൻ കൺട്രോളർ - ബാദുഷ,കല-ഗോകുൽദാസ്,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,എഡിറ്റർ-ഷൈജു ശ്രീധർ,പരസ്യകല-യെല്ലോ ടൂത്ത്,ശബ്ദ ലേഖനം-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കർ,പ്രൊഡക് ഷൻ എക്സിക്യൂട്ടീവ്-സുധർമ്മൻ വള്ളിക്കുന്ന്.ക്രിസ്മസിന് സെൻട്രൽ പിക്ച്ചേഴ് സ് അഞ്ചാം പാതിര തിയേറ്ററിലെത്തിക്കും.വാർത്ത പ്രചാരണം-എ.എസ്. ദിനേശ്.