ചെറിയൊരു ഇടവേളയ്ക്കു ശേഷം ധനുഷ് ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കുന്നു . പ്രശസ്ത ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ.റായ് ആണ് ധനുഷിനെ വീണ്ടും ബോളിവുഡിലെത്തിക്കുന്നത്.
ആറ് വർഷം മുൻപ് ആനന്ദ് എൽ .റായ് സംവിധാനം ചെയ്ത രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്.പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം ഹൃത്വിക് റോഷനും സാറ അലിഖാനും അഭിനയിക്കുന്നുണ്ട്. കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാര്യർ നായികയാകുന്ന അസുരനാണ് ധനുഷിന്റെ ഉടൻ പുറത്തിറങ്ങുന്ന തമിഴ് ചിത്രം. അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ഷമിതാഭാണ് ധനുഷിന്റെ ഒടുവിലത്തെ ഹിന്ദി ചിത്രം.